August 13, 2026

പഴശ്ശിദിനം:അഖില വയനാട് ക്വിസ് മത്സരം 29-ന്

0
IMG-20191127-WA0202.jpg
By ന്യൂസ് വയനാട് ബ്യൂറോ
215-ാംപഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ സംഘാടനത്തിൽ പഴശ്ശി രാജ സ്‌മാരക ഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന  അഖില വയനാട് ക്വിസ് മത്സരം 29-ാംതിയ്യതി വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ മാനന്തവാടി ടൗൺ ഹാളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. രജിസ്ട്രേഷൻ അന്ന് രാവിലെ 8.00 മണി മുതൽ ആരംഭിക്കും.രണ്ട് പേരടങ്ങുന്ന ടീമുകളായാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ആദ്യം വരുന്ന 120 ടീമുകൾക്കു പ്രവേശനം ലഭിക്കും. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിഭാഗങ്ങളിൽ ഒന്നാമത് എത്തുന്നവർക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകും.
 വാർത്ത സമ്മേളനത്തിൽ ഗ്രന്ഥാലയം സെകട്ടറി ഇവി അരുൺ, ഷാജൻ ജോസ്, അയൂബ്, സിറാജ്, സുഹൈൽ സുഗു എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *