May 1, 2024

അവശ്യ സാധന വിലവർദ്ധനവ്:ഹോട്ടൽ വ്യവസായം വൻപ്രതിസന്ധിയിൽ :ഭക്ഷണത്തിന് വില കൂടും.

0
Screenshot 2019 11 28 17 47 59 755 Com.miui .gallery.png
 ബത്തേരി:: 
അവശ്യസാധനവിലവർദ്ധനവ് മൂലം
ഹോട്ടൽവ്യവസായം വൻപ്രതിസന്ധിയിലാണെന്ന് കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ പ്രതിനിധി സമ്മേളനം.
അവശ്യ സാധന വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ഹോട്ടൽ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കേണ്ടി വരുമെന്നും യോഗം ചൂണ്ടിക്കാട്ടി.
വയനാട്ടിലെ അടഞ്ഞ് കിടക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടിയന്തിരമായി തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഹോട്ടൽ ആന്റ്   റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധി സമ്മേളനം സുൽത്താൻ ബത്തേരിയിൽ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട്  ജി.കെ.പ്രകാശ് ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സാജൻ പൊരുന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് സുഹൈൽ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി സുഗുണൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു
യോഗത്തിൽ പി.ആർ.ഉണ്ണികൃഷ്ണൻ, മുഹമ്മദ് അസ്ലം, അനിഷ് ബി നായർ, ബിജു മന്ന എന്നിവർ സംസാരിച്ചു.
രക്ഷാധികാരികളായി അബ്ദുൾ റഹിമാൻ, മുഹമ്മദ് ഹാജി എന്നിവരെയും
വർക്കിങ്ങ് പ്രസിഡണ്ടായി അനീഷ് ബി നായരെയും ജില്ലാ പ്രസിഡണ്ടായി സാജൻ പൊരുന്നിക്കൽ ജനറൽ സെക്രട്ടറിയായി അബ്ദുൾ ഗഫൂറിനെയും ട്രഷററായി മുഹമ്മദ് അസ്ലമിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട്മാർ പ്രേമൻ മീനങ്ങാടി, ഉമ്മർ പാരഡൈസ്, അബ്ദുറഹിമാൻ വൈത്തിരി
ജോ: സെക്രട്ടറിമാർ  ബിജു മന്ന, അരവിന്ദൻ ബത്തേരി, ജോണി ഇ.കെ. ശിഹാബ് മേപ്പാടി എന്നിവരടങ്ങുന്ന 17 അംഗ എക്സിക്യൂട്ടീവിനെയും 27 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
 ഉണ്ണികൃഷ്ണൻ, മുഹമ്മദ് അസ്ലം, അനിഷ് ബി നായർ, ബിജു മന്ന എന്നിവർ സംസാരിച്ചു.
രക്ഷാധികാരികളായി അബ്ദുൾ റഹിമാൻ, മുഹമ്മദ് ഹാജി എന്നിവരെയും
വർക്കിങ്ങ് പ്രസിഡണ്ടായി അനീഷ് ബി നായരെയും ജില്ലാ പ്രസിഡണ്ടായി സാജൻ പൊരുന്നിക്കൽ ജനറൽ സെക്രട്ടറിയായി അബ്ദുൾ ഗഫൂറിനെയും ട്രഷററായി മുഹമ്മദ് അസ്ലമിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട്മാർ പ്രേമൻ മീനങ്ങാടി, ഉമ്മർ പാരഡൈസ്, അബ്ദുറഹിമാൻ വൈത്തിരി
ജോ: സെക്രട്ടറിമാർ  ബിജു മന്ന, അരവിന്ദൻ ബത്തേരി, ജോണി ഇ.കെ. ശിഹാബ് മേപ്പാടി എന്നിവരടങ്ങുന്ന 17 അംഗ എക്സിക്യൂട്ടീവിനെയും 27 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *