May 1, 2024

കെ സ്വിഫ്റ്റ് ( k- Swift) ഓൺലൈൻ അപേക്ഷ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനകാർക്ക് ശില്പശാല നടത്തി.

0
Img 20191127 Wa0219.jpg
വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും  മറ്റു ജീവനക്കാർക്കുമായി മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് ഏകദിന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷാ തമ്പി ബോധവൽക്കരണ പരിപാടി  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് പി ഭരതൻ  അധ്യക്ഷനായി. കേരളത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കേരള ഇൻവെസ്റ്റ്മെൻറ് പ്രൊമോഷൻ ആന്റ് ഫെസിലിസ്റ്റേഷൻ ആക്ട്  2018 സംബന്ധിച്ച്  ലൈസൻസുകളും അനുമതികളും സുതാര്യവും വേഗത്തിലും ലഭിക്കുന്നതിനായി നിലവിൽ വന്ന കെ സ്വിഫ്റ്റ്  ( k- Swift)  എന്ന ഓൺലൈൻ അപേക്ഷ സംവിധാനത്തെ കുറിച്ചായിരുന്നു ക്ലാസിന്റെ  മുഖ്യ പ്രമേയം. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എസ് സുരേഷ് കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടിംബിൾ മാഗി, വ്യവസായ വികസന ഓഫീസർ എൻ അയ്യപ്പൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഗിരീഷ്,  മനു, എന്നിവർ പരിപാടിയിൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *