August 11, 2026

ബി.സുരേഷിന് മികച്ച കൃഷി ഉദ്യോഗസ്ഥനുള്ള സംസ്ഥാന അവാർഡ്: മാറ്റൊലിക്കും കൃഷി ദീപത്തിനും ഹരിത മുദ്ര

0
IMG_20191128_193150.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാന കൃഷി വകുപ്പ് കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. വയനാട് ജില്ലാ  പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ബി. സുരേഷിന് മികച്ച ഉദ്യോഗസ്ഥനുള്ള അവാർഡും കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൃഷി ദീപം ഡോട് ഇൻ എന്ന കാർഷിക പോർട്ടലിന് നവ മാധ്യമ വിഭാഗത്തിലും റേഡിയോ മാറ്റൊലി ഞാറ്റുവേല പരിപാടിക്ക് ശ്രവ്യ മാധ്യമ വിഭാഗത്തിലും  ഹരിത മുദ്ര പുരസ്കാരവും  പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്കാരം ബത്തേരി അസംപ്ഷൻ സ്കൂളിലെ ശിഖ ലുബ്നുവിനും  ലഭിച്ചു. പാലക്കാട് കൃഷി ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ ചെയ്ത പ്രവർത്തനങ്ങളെ പരിഗണിച്ചാണ് ബി സുരേഷിന് അവാർഡ് .ഇദ്ദേഹം പ്രൊമോഷനായി രണ്ടാഴ്ച മുമ്പാണ് വയനാട്ടിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറായി വയനാട്ടിൽ ചാർജെടുത്തുത്. അടുത്തിടെ പ്രവർത്തനം കൃഷി ദീപം പോർട്ടൽ   മീനങ്ങാടി സ്വദേശി അനിൽ ജേക്കബ്ബിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. പ്രമുഖ ഡിജിറ്റൽ ജേണലിസ്റ്റ് സി.വി.ഷിബുവാണ് എഡിറ്റോറിയൽ ഹെഡ്ഡ്.വയനാട് ജില്ലയിൽ നിന്നുള്ള ഏക കാർഷിക പോർട്ടലാണ് കൃഷി ദീപം ഡോട് ഇൻ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *