April 24, 2024

പഴശ്ശി ദിനാചരണം:മാവിലാംതോടില്‍ വിപുലമായ പരിപാടികൾ

0
 
പഴശ്ശിയുടെ 214-ാം അനുസ്മരണദിനം നവംബര്‍ 30ന് പുല്‍പ്പള്ളി മാവിലാംതോടില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും.  രാവിലെ 8ന് പുല്‍പ്പള്ളി താഴയങ്ങാടിയില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിച്ച് മാവിലാംതോടില്‍ അവസാനിക്കും.  പ്രയാണത്തില്‍ ദേശീയ സ്‌കൂള്‍ ഫെന്‍സിങ് വെള്ളി മെഡല്‍ ജേതാവായ പവല്‍ ലൂക്കോ ഫ്രാന്‍സിസ്, സംസ്ഥാന സബ് ജൂനിയര്‍ റിലേയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച ജില്ലാ ടീം അംഗങ്ങളായ പി.എസ്.രമേഷ്, എ.ബി.വിമല്‍, കെ.അരുണ്‍, റോനിഷ് എന്നിവര്‍ നേതൃത്വം നല്‍കും. 9 മണിക്ക് മാവിലാംതോട് പഴശി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടക്കും. യോഗം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അധ്യക്ഷത വഹിക്കും. പുല്‍പ്പള്ളി പഴശിരാജ കോളജ് പ്രിന്‍സിപ്പള്‍ ഡോ.കെ. അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ചെയര്‍മാനായും വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *