August 11, 2026

വെള്ളമുണ്ടയിലെ “ആരവം 19” ന് അംഗീകാരം: സംസ്ഥാന സെവൻസ് അസോസിയേഷന്റെ പുരസ്കാരം ഏറ്റുവാങ്ങി.

0
IMG-20191129-WA0146.jpg
By ന്യൂസ് വയനാട് ബ്യൂറോ
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടൂർണമെന്റായി "ആരവം 19" തെരെഞ്ഞെടുക്കപ്പെട്ടു. 
മാനന്തവാടി: 
സംസ്ഥാന സെവൻസ് അസോസിയേഷന്റെ അംഗീകാരത്തോടെ നടത്തിയ ഫുട്ബോൾ ടൂർണമെന്റുകളിൽ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടൂർണമെന്റായി വെള്ളമുണ്ടയിൽ നടന്ന "ആരവം19" തെരെഞ്ഞെടുക്കപ്പെട്ടു. താമശ്ശേരിയിൽ നടന്ന SFA മലബാർ മേഖലാ സമ്മേളനത്തിൽ വെച്ചാണ് മലബാറിലെ ഏറ്റവും മികച്ച ടൂർണമെന്റിനുള്ള ബഹുമതി ആരവം 19 ഭാരവാഹികൾ ഏറ്റു വാങ്ങിയത്. സോക്കർ സിറ്റി മഞ്ചേരിയിൽ വെച്ച് നടത്തിയ സോക്കറീയൻ മീറ്റിൽ കേരളത്തിലെ ഏറ്റവും മികച്ച ടൂർണമെന്റിനുള്ള അവാർഡും ആരവം19 ഭാരവാഹികൾ ഏറ്റുവാങ്ങി. 
   ചാൻസിലേഴ്സ് ക്ലബ്ബും കെയർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യമിട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെള്ളമുണ്ടയിൽ കേരളത്തിലെ പ്രഗൽഭ ടീമുകളെ അണിനിരത്തി ആരവം 19 എന്ന പേരിൽ ടൂർണമെന്റ് സംഘടിപ്പിച്ചത്. 
കെ.റഫീഖ് ജനറൽ കൺവീനറും പി.കെ.അമീൻ ചെയർമാനും ഇ.കെ ഹമീദ് ട്രഷററും ആയ സംഘാടക സമിതിയാണ് ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 
     മികച്ച ടൂർണമെന്റെന്ന ബഹുമതിയുടെ നിറവിലാണ് ഈ പ്രാവിശ്യം "ആരവം 2020" സംഘടിപ്പിക്കുന്നത്. 2020 ജനുവരി ആദ്യ വാരത്തിൽ 2ാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *