May 16, 2024

സർക്കാരിന്റെയും എം.എൽ.എയുടെയും അനാസ്ഥ:; കുറുവാദ്വീപ് തുറക്കാൻ നടപടിയില്ല

0
മാനന്തവാടി: സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രകൃതി രമണീയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതുമായ കുറുവാ ദ്വീപ് എത്രയും വേഗം തുറക്കാർ  വേണ്ട നടപടി സർക്കാർ  സ്വീകരിക്കണമെന്ന് മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ ഹരിചാലിഗദ്ദ എന്നിവർ ആവശ്യപ്പെട്ടു
  തുറക്കാൻ നാളിതു വരെ ആവശ്യമായ നടപടി സർക്കാരിനെക്കൊണ്ട് എടുപ്പിക്കാൻ എംഎൽ.എ ഒ.ആർ.കേളുവിന് കഴിഞ്ഞിട്ടില്ല. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇതുവരെ സർക്കാർ ചർച്ച ചെയ്ത് കോടതിയിൽ സമർപ്പിക്കാനുളളതു കൊണ്ടാണ് തുറക്കാൻ തടസ്സമായിരിക്കുന്നത്. സർക്കാരിന്റെ അനാസ്ഥ കൊണ്ട് നൂറുകണക്കിന് കുടുംബങ്ങൾ പട്ടിണിയിൽ ആയിരിക്കുകയാണ്. നിരവധി കുടുംബശ്രീക്കാർ കുറുവ യെ ആശ്രയിച്ച് ഉപജീവനം നടത്തുന്നതിനായി ലക്ഷകണക്കിന് രൂപ ബാങ്കിൽ നിന്ന് ലോൺ എടുത്ത് സംരംഭം തുടങ്ങിയതാണ്. കുറുവാ ദ്വീപ് അടഞ്ഞുകിടക്കുന്നതിനാൽ ലോൺ തിരിച്ച് അടക്കാൻ കഴിയാതെ ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് കുറുവയിലെ സമീപവാസികൾ.നിരവധി ആളുകളുടെ ഉപജീവനമാർഗ്ഗം വളരെ കഷ്ടത്തിലാണ്. ടൂറിസ്റ്റുകൾ എത്തിപ്പെടാത്തതിനാൽ മൊത്തം മേഖലയിലും സ്തംഭനമാണന്നും ഇവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *