May 7, 2024

ഒരേ ദിനം രണ്ട് സംസ്ഥാന പുരസ്‌കാരങ്ങള്‍: വയനാടിന് അഭിമാനമായി റേഡിയോ മാറ്റൊലി

0

.

മാനന്തവാടി വയനാടിന്റെ സ്വന്തം റേഡിയോ മാറ്റൊലി വീണ്ടും പുരസ്‌കാര നിറവില്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വ്യത്യസ്ത മാധ്യമ അവാര്‍ഡുകളാണ് മാറ്റൊലിയെ തേടിയെത്തിയിരിക്കുന്നത്. പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന അംബേദ്കര്‍ പുരസ്‌കാരവും കൃഷി വകുപ്പിന്റെ ഹരിതമുദ്ര പുരസ്‌കാരവുമാണ് ഒരേദിനം മാറ്റൊലിയ്ക്ക് ലഭിച്ചത്.

ഞാറ്റുവേല’ എന്ന കാര്‍ഷിക പരിപാടിയാണ് ഹരിതമുദ്ര പുരസ്‌കാരത്തിന് അര്‍ഹമായത്. കാര്‍ഷികരംഗത്തെ കുറിച്ചുളള സമഗ്രചിത്രം,അതാണ് ഞാറ്റുവേല . കര്‍ഷകരുടെ വിജയഗാഥകളും വിളപരിപാലന രീതികളും ഉള്‍പ്പെടെ കര്‍ഷകന് ഏറ്റവും ഉപകാരപ്രദമായ അറിവുകള്‍ ഉള്‍ക്കൊളളുന്നതാണ് ഞാറ്റുവേലയുടെ ഓരോ അധ്യായവും. ആനുകാലിക വിഷയങ്ങളെ ഒരു ചായക്കടയുടെ പശ്ചാത്തലത്തില്‍, ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ചായക്കട’ കൂടിയാകുമ്പോള്‍ ഞാറ്റുവേലയുടെ ഓരോ ദിനവും ശ്രോതാക്കളുടെ മനം നിറയ്ക്കും. ദിവസവും വൈകിട്ട് 6.45 നാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. സ്മിത ജോണ്‍സണും ഷാജു പി.ജെയിംസും  ചേര്‍ന്നാണ് പരിപാടി തയ്യാറാക്കുന്നത്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *