August 12, 2026

വിദ്യാര്‍ത്ഥിനിയുടെ മരണം: തെളിവെടുപ്പ് തുടങ്ങി

0
COMMISSION-1.JPG
By ന്യൂസ് വയനാട് ബ്യൂറോ

     സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഷഹല ഷെറിന്‍  ക്ലാസ്സ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. ചെയര്‍മാന്‍ പി. സുരേഷിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.സുല്‍ത്താന്‍ ബത്തേരി റസ്റ്റ് ഹൗസില്‍ നടക്കുന്ന തെളിവെടുപ്പിന്റെ ആദ്യദിനത്തില്‍ സ്‌കൂള്‍ അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്ത്. കഴിഞ്ഞ ദിവസം കമ്മീഷന്‍ കുട്ടിയുടെ വീട്ടിലും വിദ്യാലയത്തിലും എത്തി പിതാവിന്റെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *