October 20, 2026

പഴശ്ശി ദിനാചരണവും ചരിത്ര സെമിനാറും നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ


 സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പഴശ്ശി ദിനാചരണവും ചരിത്ര സെമിനാറും അനുസ്മരണ സമ്മേളനവും നവംബര്‍ 30  ന് രാവിലെ 10 ന്  മാനന്തവാടി പഴശ്ശി കൂടിരത്തില്‍  തുറമുഖം,പുരാവസ്തു ,പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍  ഉദ്ഘാടനം ചെയ്യും. ഒ.ആര്‍. കേളു എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. 11 ന് നടക്കുന്ന ചരിത്രസെമിനാറില്‍ 'സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും പഴശ്ശിരാജയും ' എന്ന വിഷയത്തില്‍ ചരിത്രകാരന്‍ ഡോ:കെ.സി. വിജയരാഘവനും 'ചെറുത്ത് നില്‍പ്പ് സമരങ്ങളുടെ വര്‍ത്തമാനം' എന്ന വിഷയത്തില്‍ ഡോ: കെ.എം. ജയശ്രീ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബി. നസീമ ,ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ,സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ് ,നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ.ആര്‍. സോന ,പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍,കേരള ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് 6.30 ന് സി.കെ. ശിവദാസനും സംഘവും അവതരിപ്പിക്കുന്ന തീയാട്ട്  നാടന്‍കലാവിഷ്‌കാരം നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *