ഗൂഗിൾ റിവ്യൂസ് നഷ്ടപ്പെട്ടതായി പരാതി: റൂം ബുക്കിങുകൾ അജ്ഞാത കുറ്റവാളിയുടെ കൈകളിൽ എത്തുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
ഗൂഗിൾ റിവ്യൂസ് നഷ്ടപ്പെട്ടതായി പരാതി
കൽപ്പറ്റ:
സംസ്ഥാന അവാർഡിന് പരിഗണനയിലായിരുന്ന ടവർഹിൽ വയനാട് എന്ന സ്ഥാപനത്തിന്റെ 500ലധികം ഗൂഗിൾ റിവ്യൂസ് ഇല്ലാതാക്കിയതായി സ്ഥാപന ഉടമയായ സേവി കദളിക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാല് വർഷം കൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ  നിന്നെത്തിയവർ നൽകിയ റിവ്യൂസുകളാണ് ഇല്ലാതാക്കിയത്. സ്ഥാപനത്തിന്റെ മെയിലിലേക്ക് വരുന്ന അറിയിപ്പുകൾ ലഭ്യമല്ലാതായതോടെയാണ് കാര്യങ്ങൾ മനസ്സിലാവുന്നത്. റിവ്യൂസുകൾ തിരികെ ലഭിക്കുമോയെന്ന് ആശങ്കയുണ്ട്. സ്ഥാപനത്തിന്റെ സാധ്യതയും മങ്ങി.  പത്തോളം ഓൺലൈൻ മാർക്കറ്റിംങ് ഏജൻസികളുമായുള്ള ഓൺലൈൻ ബന്ധം വിഛേദിക്കപ്പെട്ടു. റൂം ബുക്കിങുകൾ അജ്ഞാത കുറ്റവാളിയുടെ പക്കലാണ് എത്തുന്നതെന്നും സേവി ആരോപിച്ചു.  കുറ്റവാളിയെ  നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും  കുറ്റവാളിക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചിട്ടുള്ളതായും സേവി പറഞ്ഞു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *