April 20, 2024

ഐ.ഡി കാര്‍ഡ് വിതരണവും ഡയറക്ടറി പ്രകാശനവും ബുധനാഴ്ച .

0

      ജില്ലാ പഞ്ചായത്ത് ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണവും ഡയറക്ടറി പ്രകാശനവും മാര്‍ച്ച് 11 ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍വ്വഹിക്കും. സംസ്ഥാനത്തെ ആദ്യത്തെ ദുരന്ത നിവാരണ സേനയാണ് പരിശീലനം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമായത്. ആരോഗ്യം, രക്ഷാപ്രവര്‍ത്തനം, ക്യാമ്പ് മാനേജ്‌മെന്റ് എന്നിവയില്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിശീലനം നേടിയ സേനാംഗങ്ങളുടെ പേരും വിവരങ്ങളും അടങ്ങുന്ന ഡയറക്ടറി തയ്യാറാക്കുന്നതിലൂടെ സേനാംഗങ്ങളുടെ സേവനം അടിയന്തിര സാഹചര്യത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും. പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ദുരന്ത നിവാരണ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി സേനയ്ക്ക് യൂണിഫോം, ഫയര്‍ ഫോഴ്‌സ് യൂണിറ്റിന് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ നല്‍കും.  പദ്ധതി പ്രകാരം 1100 വനിതാ സേനാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടികള്‍ നടന്നു വരികയാണ്.  സ്ത്രീകള്‍ക്ക് കരാട്ടെ, യോഗ എന്നിവയിലും പരിശീലനം നല്‍കുന്നുണ്ട്. കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മുഴുവന്‍ സേനാംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news