April 18, 2026

ആർച്ച് ബിഷപ്പ്‌ എമിരറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ നവതി ആഘോഷിച്ചു.

0
IMG-20200316-WA0177.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ ആർച്ച് ബിഷപ്പ്‌ എമിരറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ നവതി ആഘോഷിച്ചു. കുടിയേറ്റ ജനതയുടെ ആത്മീയവും സാംസ്കാരികവും ഭൗതീകവുമായ വളർച്ചയ്ക്ക് നേതൃത്വം നൽകി മാനന്തവാടി രൂപതയുടെ ആരംഭം മുതൽ 22 വർഷം  നൽകിയ സേവനങ്ങളെ അനുസ്മരിച്ച് കേണിച്ചിറയിലെ പൗരാവലി മാർ ജേക്കബ് തൂങ്കുഴിക്ക് സ്വീകരണം നൽകി. കേണിച്ചിറ സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വച്ച് പിതാവിൻ്റെ നേതൃത്വത്തിലുള്ള കൃതജ്ഞതാബലിയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. എം.സി.ബി.എസ് സഭയുടെ മുൻ സുപ്പീരിയർ ജനറൽ ഫാദർ അബ്രാഹം മോളോപ്പറമ്പിൽ, പയ്യമ്പള്ളി ഫൊറോന വികാരി ഫാദർ ജോയി പുല്ലൻ കുന്നേൽ, ഇടവക വികാരി ഫാദർ ജോസ് മോളോപ്പറമ്പിൽ, ഫാദർ മാത്യു പൂവാശ്ശേരിയിൽ, ഫാദർ ജെൻസൺ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ അനീഷ് ഓമക്കര നവതിയുടെ ആശംസകൾ നേർന്ന് സംസാരിച്ചു. ജോണി വാഴകാട്ട്, ഷൈൻ പുത്തുക്കാട്ട്, തോമസ് വട്ടുകുന്നേൽ, ബിജു കുടിലിൽ ,സിസ്റ്റർ ഡാനി സി.എം.സി എന്നിവർ പ്രസംഗിച്ചു. ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും അദ്യകാല കുടിയേറ്റ പിതാക്കന്മാരെ ആദരിക്കലും ചടങ്ങിൻ്റെ ഭാഗമായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news