May 4, 2024

കേന്ദ്ര സർക്കാരിന്റെ ഹോട്ടൽ മാനേജ്മെൻറ് ബിരുദ കോഴ്സിന് മാർച്ച് 20 നകം അപേക്ഷിക്കാം.

0
Img 20200316 165844.jpg
കേന്ദ്ര സർക്കാരിന്റെ ഹോട്ടൽ മാനേജ്മെൻറ് ബിരുദ കോഴ്സിന് മാർച്ച് 20 നകം അപേക്ഷിക്കാമെന്ന് ലക്കിടി ഓറിയൻറൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറ് വാർത്താസമ്മേളനത്തിൽ പറഞ്ഞു….
കേന്ദ്ര സർക്കാരിന്റെ ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയാണ്   കോഴ്സ് നടത്തുന്നത്.   എൻസിഎച്ച്എംസിടി യുടെ അഫിലിയേഷനുള്ള   71 പ്പരം കേന്ദ്ര-സംസ്ഥാന സർക്കാർ, സ്വകാര്യ, ഹോട്ടൽ മാനേജ്മെൻറ് സ്ഥാപനങ്ങളിലേക്കുള്ള പ്രോഗ്രാമിലെ പ്രവേശനം നാഷണൽ ടെസ്റ്റിംങ് ഏജൻസി നടത്തുന്ന ജോയിൻറ് പ്രവേശനപരീക്ഷ വഴിയാണ്. ഏപ്രിൽ മാസം 25ന് രാവിലെ 9.30 മുതൽ 12.30 വരെയാണ് പരീക്ഷ നടക്കുക. കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന പരീക്ഷയ്ക്ക് 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ന്യൂമറിക്കൽ  എബിലിറ്റി ആൻഡ് അനലിറ്റിക്കൽ  ആപ്റ്റിറ്റ്യൂഡ്, റീസണിങ് ആൻഡ് ലോജിക്കൽ ഡിഡക്ഷൻ, ജനറൽനോളജ് ആൻഡ് കറന്റ് അഫയേഴ്സ്,  ഇംഗ്ലീഷ്, ആപ്റ്റിറ്റ്യൂഡ് ഫോർ സർവീസ് സെക്ടർ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയിൽ ഉണ്ടാവുക. എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെട്ടവർ പ്രവേശന സമയത്ത്  ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് മാർച്ച് 20 നകം അപേക്ഷകൾ സമർപ്പിക്കണം. ഏപ്രിൽ ഏഴു മുതൽ മുതൽ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. മേയ് 15-നകം ഫലപ്രഖ്യാപനം ഉണ്ടാകും. ജോൺസൺ പോൾ, പി സുനിൽകുമാർ, സുബൈദ നൗഷാദ്, അതുൽ സി രതീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *