April 18, 2026

കലക്ടറും എസ്.പിയും മുത്തങ്ങയിൽ: കർണാടകത്തിൽ നിന്ന് ഐ.ജി.യും ചാമരാജ് നഗർ എസ്.പിയും എത്തി.

0
IMG-20200325-WA0645.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ളയും  ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോയും മുത്തങ്ങയിൽ എത്തി.കർണാടകത്തിൽ നിന്നും പോലീസ് ഐ ജി യും ചാമരാജനഗർ ജില്ലാ പോലീസ് മേധാവിയും മുത്തങ്ങയിൽ എത്തിയിട്ടുണ്ട്.രാജ്യമാകെ അടച്ചിട്ട സാഹചര്യത്തിൽ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് വന്നവർ അതിർത്തിയിൽ കുടുങ്ങിയിരുന്നു .11 മണിവരെ അതിർത്തിയിൽ എത്തിയവരെ കെയർ സെൻറർ കളിലേക്ക് മാറ്റുമെന്ന് ജില്ലാഭരണകൂടം അറിയിച്ചിരുന്നെങ്കിലും ചിലർ കെയർ സെൻറർ കളിലേക്ക് മാറാൻ തയ്യാറായില്ല .ഇതിനിടെ ചരക്ക് വാഹനങ്ങൾ കടത്തിവിടുന്നത് സംബന്ധിച്ചും ചെറിയതോതിൽ തർക്കങ്ങൾ ഉണ്ടായി.അതിർത്തികൾ പൂർണമായും അടച്ച സാഹചര്യത്തിൽ കേരളത്തിലേക്ക് അവശ്യ സാധനങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *