April 25, 2024

ആഴ്ചയില്‍ ഒരു ദിവസം ജില്ലയ്ക്ക് പുറത്ത് പോകാമെന്ന് കലക്ടർ

0

കോവിഡ് 19 രോഗ ബാധ തടയുന്നതിനായി ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഓരോ ആഴ്ച ഇടവിട്ട് ജോലി നിശ്ചയിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.  മറ്റ് ജില്ലകളില്‍ താമസിക്കുന്ന ആശുപത്രി ജീവനക്കാരെ എല്ലാ ദിവസവും ജില്ലക്ക് പുറത്തു പോകാന്‍ അനുവദിക്കില്ല.  മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഇത് ബാധകമല്ല.  അവര്‍ ഡി.എം.ഒ.യില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണം.  ആഴ്ചയില്‍ ഒരു ദിവസമല്ലാതെ ജില്ലാ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല.
അതിര്‍ത്തികളില്‍ ബാരിക്കേഡ് സ്ഥാപിക്കും
കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് പരിഗണിക്കാതെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും ജില്ലാ അതിര്‍ത്തി കടന്ന് വരുന്നവരെ തടയാനായി അതിര്‍ത്തികളില്‍ ബാരിക്കേഡ് നിര്‍മ്മിക്കാന്‍ ജില്ലാ കളക്ടര്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി.  ആളുകള്‍ അതിര്‍ത്തി കടന്ന് വരുന്നത് തടയുന്നതിലേക്കായി പൊലീസിനെയും ചുമതലപ്പെടുത്തി.  രോഗ വ്യാപനം തടയുന്നതിനായി ആളുകള്‍ അതത് ഇടങ്ങളില്‍ കഴിയണമെന്ന സന്ദേശം പലതവണ ബോധ്യപ്പെടുത്തിയിട്ടും അതിര്‍ത്തി വഴി കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ശ്രമം നടക്കുന്നുണ്ട്.  ഇത് കര്‍ശനമായി തടയാനാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

കമ്മ്യൂണിറ്റി കിച്ചന്‍ വഴി 2866 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി.  
കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഇന്നലെ 2866 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി.  193 പേര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു.  ഉച്ചഭക്ഷണം സൗജന്യമായി കഴിച്ചവര്‍ക്ക് രാവിലെയും രാത്രിയും സൗജന്യ ഭക്ഷണം നല്‍കിയതായി കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *