കാറിൽ കയറിയ യാത്രക്കാരനെ ആക്രമിച്ച് പണവും ഫോണും കവർന്നു. : മൂന്ന് പ്രതികളെ സാഹസികമായി പിടികൂടി.

കല്‍പ്പറ്റ: കല്‍പ്പറ്റ കൈനാട്ടിയില്‍ മൂന്ന് യുവാക്കള്‍ ചേർന്ന് ലിഫ്റ്റ് നല്‍കിയ ശേഷം യാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തി. പാലക്കാട് സ്വദേശിയായ യാത്രക്കാരന് കെ.എല്‍ 73 സി 2284 എയ്‌സ് വാഹനത്തില്‍ ലിഫ്റ്റ് നല്‍കിയ ശേഷം മുട്ടിലില്‍ കൊണ്ടുപോയി ആക്രമിക്കുകയും പണവും ഫോണും മറ്റും കവരുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മുട്ടില്‍ സ്വദേശികളായ മൂന്ന് പേരെ കല്‍പ്പറ്റ എസ്ഐ മഹേഷ് കുമാറും, സംഘവും അതിസാഹസികമായി പിടികൂടി. മുട്ടില്‍ കുട്ടമംഗലം കൊട്ടാരം ഷാഫി (32), തൃക്കൈപ്പറ്റ നെല്ലിമാളം പുളിക്കപറമ്പില്‍ സജിത്ത് (32), എടഗുനി മേലെ പറമ്പില്‍ ജംഷീര്‍ (28) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അതി സാഹസികമായി സംഘത്തെ പോലീസ് പിടിച്ചത്. മൂന്നു പേരും മുമ്പും പല കേസുകളിലും പ്രതികളാണ്.



Leave a Reply