April 19, 2024

നാട്ടുകാരെ കേസിൽ കുടുക്കിയ പോലീസ് എം.എൽ .എക്കെതിരെ കേസ് എടുക്കാൻ തയ്യാറാവുമോയെന്ന് കോൺഗ്രസ്

0
മാനന്തവാടി:  തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ഒരു പ്രദേശത്തെ ജനങ്ങളെയാകെ കേസിൽ കുടുക്കിയ പോലീസ്  കോവിഡ്  പ്രോട്ടോകോൾ ലംഘിച്ച എം.എൽ.എ.ക്കെതിരെ കേസ് എടുക്കാൻ തയ്യാറാകുമോയെന്ന്  കോൺഗ്രസ്.   ജൂലൈ 19-ന് മരണാനന്തര ചടങ്ങിലും  വിവാഹത്തിലും പങ്കെടുത്തവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.  എന്നാൽ അതിന് ശേഷം 21-ാം തിയതിയാണ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്  25 ലധികം ആളുകളെ പങ്കെടുപ്പിച്ച് പഞ്ചായത്തിൽ  യോഗം നടത്തിയത്. യാതൊരു സാമൂഹിക അകലവും യോഗത്തിൽ ഉണ്ടായിരുന്നില്ല. പിന്നീട് നടത്തിയ ആന്റിജൻ പരിശോധനയിൽ ഇവരിൽ രണ്ടുപേർക്ക്  പോസിറ്റീവ് ആവുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. 
 വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങിലും    പങ്കെടുത്തവർക്കെതിരെ കേസെടുത്ത  അതേ മാനദണ്ഡ പ്രകാരം ആണെങ്കിൽ എം.എൽ.എക്കും പഞ്ചായത്ത് ഭരണ സമിതിക്കുമെതിരെയും കേസെടുക്കേണ്ടതല്ലേ എന്ന് കോൺഗ്രസ്  ചോദിച്ചു. ഒരു പ്രദേശത്തെ  ജനങ്ങൾക്കാകെ എതിരെ  എടുത്ത കേസ് പിൻവലിക്കണമെന്നും പിൻവലിച്ചില്ലെങ്കിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യക്ഷ സമരപരിപാടികൾ നടത്തുമെന്നും കോൺഗ്രസ് നേതാക്കളായ  
എം.ജി. ബിജു, ജോസ് പാലക്കൽ, ജോസ് കൈനിക്കുന്നേൽ എന്നിവർ പറഞ്ഞു. ഇപ്പോൾ നടക്കുന്ന എല്ലാ പ്രതിരോധ പ്രവർത്തനകൾക്കും ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്. വീഴ്ചകൾ ചൂണ്ടികാണിക്കുമ്പോൾ അത് അട്ടിമറിയാണന്ന തരത്തിൽ സി.പി.എം. നടത്തുന്ന പ്രചരണം അപഹാസ്യമാണന്നും കാര്യങ്ങളെ ജനാധിപത്യപരമായി ഉൾകൊള്ളുകയാണ് വേണ്ടതെന്നും ഇവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *