April 25, 2024

മഴയെത്തിയാൽ കരുതലായി ദേശീയ ദുരന്തനിവാരണ സേന വയനാട്ടിൽ തമ്പടിച്ചു.

0
കൽപ്പറ്റ :  വയനാട്ടിൽ കനത്ത മഴ ഉണ്ടാവുകയും  സാരമായി ബാധിക്കുകയും ചെയ്താൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേന എത്തി .സേനയുടെ ഒരു സംഘം കൽപ്പറ്റയിൽ തമ്പടിച്ചിരിക്കുന്നതായി ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള പറഞ്ഞു.

2018ലെയും കഴിഞ്ഞ വർഷത്തെയും  വലിയ പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും കനത്ത മഴയോ ഉരുൾപൊട്ടലോ, വെള്ളപ്പൊക്കമോ ഉണ്ടായാൽ അതിവേഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻകരുതലായി ദേശീയ ദുരന്തനിവാരണ സേനയെ വിളിച്ചത്.കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിന് ശേഷമായിരുന്നു വലിയ തോതിൽ മഴ ഉണ്ടായത്. തുടർന്നങ്ങോട്ട് പ്രളയവും ഉരുൾപൊട്ടലും ആൾനാശവും ഉണ്ടായി.
  ഈ വർഷം ഇതുവരെ 60 ശതമാനം മഴ കുറവാണ് വയനാട്ടിൽ അനുഭവപ്പെടുന്നത്. എന്നാൽ വരും ആഴ്ചകളിൽ മഴ കൂടുതൽ പെയ്യാൻ സാധ്യതയുണ്ടെന്നും പ്രളയത്തിനും സാധ്യതയുണ്ടെന്നും ജില്ലാഭരണകൂടം വിലയിരുത്തുന്നു.
 പ്രളയം നേരിടാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇത്തവണ തോടുകളും ഒഴുകുന്ന ജലാശയങ്ങളും വൃത്തിയാക്കിയിരുന്നു. നാലേകാൽ കോടി രൂപ ഇതിനായി ചെലവഴിച്ചു എന്ന് കലക്ടർ പറഞ്ഞു. പഞ്ചായത്തുകളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മഴ നിരീക്ഷിക്കാനും മഴയുടെ അളവ് അറിയിക്കാനും ജില്ലയിലെ എല്ലാ എസ്റ്റേറ്റുകളിലും മഴമാപിനി ഉപയോഗിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *