ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്: ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ഐ സി ബാലകൃഷ്ണന്‍ എം. എല്‍ .എ കത്തയച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിന് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഈ വര്‍ഷം തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് കത്തയച്ചു. മന്ത്രിയുമായി പ്രസ്തുത വിഷയത്തില്‍ കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. ഇത് പ്രകാരം വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് കത്തയക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നുവെന്നുംഎം എല്‍ എ പറഞ്ഞു. ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട മുന്‍ഗണന ലിസ്റ്റില്‍ ആദ്യത്തേതായി കോളേജിനെ ഉള്‍പ്പെടുത്തിയാണ് നേരത്തെ തന്നെ എം എല്‍ എ എന്ന നിലയില്‍ കത്ത് നല്‍കിയിരുന്നത്. പിന്നീട്, ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശപ്രകാരം ബത്തേരി നിയോജകമണ്ഡത്തിലെ തിത്രല                                                                                                                               പഞ്ചായത്ത് പ്രസിഡന്റുമാരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ്, റവന്യൂ, വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ യോഗം തന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്തു. ഈ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് പ്രകാരം കോളജ് തുടങ്ങാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കോഴിക്കോടുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പ് സോണല്‍ ഓഫീസില്‍ നിന്നും അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ച് കെട്ടിടങ്ങള്‍  പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അടക്കമുള്ള ഫയല്‍, അനുമതിക്കായി (ഫയല്‍ നം: ജ110457/2019/ഇഋഉ റമലേറ 5/12/2019) ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അയച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസവകുപ്പും, സര്‍ക്കാരുമാണ്. കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും എം എല്‍ എ എന്ന നിലയില്‍ മുന്‍കൈയ്യെടുത്ത് ഇതിനകം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതി ലഭിക്കുമ്പോള്‍ തന്നെ കോളജ് ആരംഭിക്കാന്‍ സാധിക്കുമെന്നും എം എല്‍ എ വ്യക്തമാക്കി.  സുല്‍ത്താന്‍ ബത്തേരിയെ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സര്‍ക്കാര്‍ സ്ഥാപനം അനിവാര്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റിന് മുമ്പ് തന്നെ പ്രഥമ പരിഗണന കോളജിന് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയത്. നിലവിലെ കണക്കനുസരിച്ച് വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് 2446 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി യോഗ്യത നേടിയിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ ഉള്ളതും ഈ നിയോജക മണ്ഡലത്തിലാണ്. ഈ സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷം തന്നെ കോളേജ് തുടങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണമെന്നും എം എല്‍ എ കത്തിലൂടെ ആവശ്യപ്പെടുന്നു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *