April 20, 2024

ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ സഞ്ചരിക്കുന്ന ത്രീവേ ണികൾ പ്രവർത്തനം ആരംഭിച്ചു

0
Img 20200801 Wa0255.jpg
മാനന്തവാടി : കോവിഡ്- 19 പ്രതിരോധത്തിൻ്റെ ഭാഗമായി വയനാട്ടി ലെ വിവിധ പ്രദേശ ങ്ങൾ  കണ്ടെയ്ൻമെൻറ് സോണായി ജില്ലാ ഭരണകൂടം  അടിയന്തിര പ്രാധാന്യത്തോടെ  പ്രഖ്യാപിച്ച സാഹചര്യത്തി ൽ ഉണ്ടാകാൻ സാധ്യതയുള്ള ഭക്ഷ്യ ക്ഷാമം പരിഹരിക്കാ നായി കൺസ്യൂമർഫെഡിൻ്റെ  സ ഞ്ചരിക്കുന്ന ത്രിവേണികളുടെ സേവനം ആരംഭിച്ചു.
പൊതു വിപണിയെക്കാള്‍ ഏറെ വിലക്കുറവില്‍ ഗുണനില വാരമുള്ള സാധനങ്ങള്‍ കോ വിഡ് കാലത്ത്  വീട്ടുപടിക്ക ലേക്കെത്തിച്ച് പ്രതിസന്ധി മ റികടക്കുന്നതിനാണ് കണ്‍ സ്യൂമര്‍ഫെഡിന്റെ ശ്രമം.  വീട്ടി ലെത്തിയുള്ള വില്‍പനയാ ണെങ്കിലും അധിക വിലയില്ല.  ഭക്ഷ്യക്ഷാമം നേരിടുന്ന ഗ്രാമീണ പ്രദേശങ്ങളിലും ,കോളനി കൾ കേന്ദ്രീകരിച്ചും സഞ്ചരി ക്കുന്ന ത്രിവേണികൾ പ്രവർ ത്തിക്കും.  
     കോഴിക്കോട് കണ്ണൂർ ജില്ല കളിൽ നിന്നായി എത്തുന്ന രണ്ട് സഞ്ചരിക്കുന്ന ത്രിവേ ണികൾ ഉൾപ്പെടെ 3 സഞ്ചരി ക്കുന്ന ത്രിവേണികളാണ് ജില്ലയിലെത്തിയിട്ടുള്ളത്, ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തവിഞ്ഞാൽ പഞ്ചായത്തിലാണ് ത്രിവേണികളുടെ ആദ്യ ഘട്ടത്തിൽ ആരംഭിച്ചത്, വരും ദിവസങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകളിലും അവശ്യ ഘട്ടങ്ങളിൽ സേവനം ലഭ്യമാകും. മാനന്തവാടി ഗാന്ധി പാർക്കിൽ
ഒ. ആർ. കേളു എം എൽ എ     സ ഞ്ചരിക്കുന്ന  ത്രിവേണികൾ ഫ്ലാഗ് ഓഫ് ചെയ്തു,
കൺസ്യൂ മർഫെഡ് ഡയറക്ടർ ഇ.എ. ശങ്കര ൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ പി കെ അനിൽകുമാർ, മാർക്കറ്റിങ്ങ് മാനേജർ വേലു സ്വാമി എന്നിവർ സംബന്ധിച്ചു,
     കലക്ട്രേറ്റിൽ ''തൊഴിൽ /എക്സൈസ് വകു പ്പ് മന്ത്രി    ടി.പി. രാമകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ  ചേർന്ന കോവിഡ് പ്രതിരോധ അവ ലോകന യോഗത്തിൻ്റെ നിർ ദ്ദേശം പരിഗണിച്ചാണ് കൺ സ്യൂമർഫെഡ് ജില്ലയിലേക്ക് താല്കാലികമായി മൊബൈ ൽ ത്രിവേണികൾ എത്തിച്ചത്.
         
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *