April 19, 2024

തൊഴില്‍ സേവനങ്ങള്‍ വിരല്‍ തുമ്പില്‍ സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്‍ സജ്ജമായി

0


 ദൈനംദിന ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധ തൊഴിലാളികളുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായ 'സ്‌കില്‍ രജിസ്ട്രി' പ്രവര്‍ത്തന സജ്ജമായി. പ്ലംബര്‍, ഇലക്ട്രീഷന്‍, പെയിന്റര്‍, ഡ്രൈവര്‍ തുടങ്ങിയ നിരവധി സേവന മേഖലകളിലായി വിദഗ്ധരുടെ സേവനങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് ഒരു വിരല്‍ത്തുമ്പില്‍ ലഭ്യമാകും. സേവനം ആവശ്യമുള്ളവര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ സര്‍വീസ് പ്രൊവൈഡറായും ഇവരുടെ സേവനം ആവശ്യമുള്ളവര്‍ കസ്റ്റമറായും സ്‌കില്‍ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സൗജന്യമാണ്. 'കസ്റ്റമര്‍' തങ്ങളുടെ മൊബൈല്‍ നമ്പറും അടിസ്ഥാന വിവരങ്ങളും ഉപയോഗിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. 'സര്‍വീസ് പ്രൊവൈഡര്‍' തങ്ങളുടെ സേവന മേഖല, പ്രവര്‍ത്തി പരിചയം, സേവനം ലഭ്യമാക്കുന്ന സ്ഥലങ്ങള്‍, സര്‍വീസ് ചാര്‍ജ്, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഒന്നില്‍ കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ ഓരോ മേഖലകളിലെയും തൊഴില്‍ വൈദഗ്ധ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. 
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സ്‌കില്‍ ഡവലപ്മെന്റ് മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വ്യാവസായിക പരിശീലന വകുപ്പ്, എംപ്ലോയ്മെന്റ് വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് സ്‌കില്‍ രജിസ്ട്രിയുടെ പ്രവര്‍ത്തനം. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരിച്ചുവന്ന പ്രവാസികള്‍ക്കും തൊഴില്‍ രഹിതരായ ദൈന്യംദിന ഗാര്‍ഹിക, വ്യാവസായിക തൊഴിലാളികള്‍ക്കും തൊഴിലാളികളെ തേടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സ്‌കില്‍ രജിസ്ട്രിയുടെ സേവനം ഉപയോഗപ്പെടുത്താം.സ്‌കില്‍ രജിസ്ട്രിയെക്കുറിച്ച് കൂടുതലറിയാന്‍ 7306461894, 0471 2735949 എന്നീ ഫോണ്‍ നമ്പറുകളിലോ skillreg.kase@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലോ  വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള ഐ.ടി.ഐകളിലോ ബന്ധപ്പെടാവുന്നതാണ്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *