March 28, 2024

വയനാട്ടിൽ കാലവർഷക്കെടുതി രൂക്ഷം: 193 കുടുംബങ്ങളിലെ 807 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

0
  

കാലവര്‍ഷം കനത്തതോടെ വയനാട്    ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ആകെ 193 കുടുംബങ്ങളിലായി 807 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ പത്തും മാനന്തവാടി താലൂക്കില്‍ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു ഉളളത്. കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരെയും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുക.

 താലൂക്ക്തല വിവരങ്ങള്‍: 

വൈത്തിരി താലൂക്ക് – 129 കുടുംബങ്ങളിലായി 459 ആളുകള്‍ (186 ആണ്‍, 180 സ്ത്രീകള്‍, 93 കുട്ടികള്‍), മാനന്തവാടി – 56 കുടുംബങ്ങളിലെ  276 ആളുകള്‍ (94 ആണ്‍, 104 സ്ത്രീകള്‍, 74 കുട്ടികള്‍), സുല്‍ത്താന്‍ ബത്തേരി – 18 കുടുംബങ്ങളിലെ  72 ആളുകള്‍ (27 ആണ്‍ ,24 സ്ത്രീകള്‍, 21 കുട്ടികള്‍)


കെ.എസ്.ഇ.ബി ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം
.

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം. നമ്പര്‍: 1912, 9496010101

ബാണാസുര സാഗർ ഡാം:
 കൺട്രോൾ റൂം   തുറന്നു        

   ബാണാസുര സാഗർ ഡാമുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകുന്നതിനായി  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.  ഡാം ജലനിരപ്പ്, മഴ / ഷട്ടർ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങൾ കൺട്രോൾ റൂമിൽ നിന്നും ലഭിക്കും. കൺട്രോൾ റൂം നമ്പർ :       9496011981, 04936 274474 (ഓഫീസ്).

ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 766.75 M  ആണ്. ഗ്രോസ്സ് സ്റ്റോറേജ് 109.60 ദശലക്ഷം കുബിക് മീറ്റർ (ഇതു സംഭരണ ശേഷിയുടെ 52.37% ആണ് ).  7.05 M കൂടി ജലനിരപ്പ് ഉയർന്നാൽ അപ്പർ റൂൾ ലവലിൽ എത്തുമെന്ന് അസിസ്റ്റൻറ്  എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.


റെഡ് അലര്‍ട്ട്:
മലയോര മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം:
                               ജില്ലാ കലക്ടര്‍
ആഗസ്റ്റ് അഞ്ച്, ആറ് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്  ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുപത്തി നാല് മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളോട് ചേര്‍ന്ന് കിടക്കുന്ന മലയോര മേഖലയിലുള്ളവര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള  അറിയിച്ചു. ആഗസ്റ്റ് 7,8,9 ദിവസങ്ങളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുളളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമായതോ അതിശക്തമായതോ ആയ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 115.6 എം.എം. മുതല്‍ 204. 4 എം.എം വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
വയനാട്ടിൽ 
അതിശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ട് കൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ദുരന്ത സാധ്യത മേഖലയിലുള്ളവരെ  മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഏതൊരു അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  
 മേപ്പാടി ചൂരല്‍മലയില്‍ 370 മില്ലിമീറ്റര്‍, മുണ്ടക്കൈ 241 മില്ലിമീറ്റര്‍, തൊണ്ടര്‍ നാട് തേറ്റമല 180 മില്ലിമീറ്റര്‍, പേര്യ 168 മില്ലിമീറ്റര്‍, പടിഞ്ഞാറത്തറ 178 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് ജില്ലയില്‍ കഴിഞ്ഞ ദിവസം( ആഗസ്റ്റ് 3 ന് രാവിലെ 8.30 മുതല്‍ 4 ന് 8.30 വരെ) ലഭിച്ച മഴയുടെ കൂടിയ അളവ്. ബ്രഹ്മഗിരിമലയുടെ സമീപ പ്രദേശങ്ങളിലും, എടവക പഞ്ചായത്തിലും കൂടുതല്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ മാനന്തവാടി പുഴ, വൈത്തിരി പുഴ, കാളിന്ദി പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.നൂല്‍പ്പുഴ ഇപ്പോള്‍തന്നെ കരകവിഞ്ഞാണ് ഒഴുകുന്നത്. അതിനാല്‍ സമീപ വാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
വയനാട് 
കാരാപ്പുഴയില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രണ്ട് സ്പില്‍ വേ ഷട്ടറുകള്‍ 15 സെന്റീ മീറ്റര്‍ വീതവും ഒരു ഷട്ടര്‍ 5 സെന്റിമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്. സെക്കണ്ടില്‍ 13.18 ഘനമീറ്റര്‍ വെളളമാണ് പുറത്തേക്കൊഴുകുന്നത്. 757.70 മീറ്ററാണ് ഇപ്പോഴത്തെ ജല നിരപ്പ്. ( ഉച്ചയ്ക്ക് 3.30 ).
വയനാട് 
ജില്ലയില്‍ കനത്ത മഴ തുടരുന്നത് നിലമ്പൂര്‍ ചാലിയാര്‍, ഇരുവഴിഞ്ഞി പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ കാരണമാകും. അതിനാല്‍ ഈ പുഴകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  .





AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *