April 19, 2024

മുണ്ടക്കൈയിൽ ഉരുൾപൊട്ടി :പാൽ ചുരത്തൽ മണ്ണിടിഞ്ഞു :വയനാട്ടിൽ വെള്ളപ്പൊക്കവും

0
Img 20200807 Wa0215.jpg
സി. വി. ഷിബു.

കൽപ്പറ്റ : വയനാട് -കണ്ണൂർ ജില്ലകളിലെ ബന്ധിപ്പിക്കുന്ന പാൽ ചുരത്തിൽ  മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

വയനാട് മേപ്പാടി മുണ്ടക്കൈയിൽ  ഉരുൾ പൊട്ടി. പത്തിൽ താഴെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുഞ്ചിരി മട്ടത്താണ് രാവിലെ ഒമ്പത് മണിയോടെ ഉരുൾപൊട്ടിയത്. അപകടഭീഷണി ഉള്ളതിനാൽ ഇവിടുത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു .എങ്കിലും ചില കുടുംബങ്ങൾ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു.. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്  .

ദേശീയ പാത 766 -ൽ മുത്തങ്ങയിൽ വെള്ളം കയറി ഗതാഗതം തടസപെട്ടു.
തലപ്പുഴ മക്കിമലയിൽ ഉരുൾപ്പൊട്ടാൻ സാധ്യത കുന്നിൽ ചെരുവിലും ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസികുന്നവർ മാറി താമസിക്കണമെന്ന് തലപ്പുഴ പോലീസിൻ്റെ അനൗൺസ്മെൻ്റ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും പോലീസിൻ്റെ മുന്നറിയിപ്പ് ഇന്ന് രാവിലെ 6 മണിക്കാണ് മക്കിമല പ്രദേശ തലപ്പുഴ പോലീസ് വാഹനത്തിൽ അനൗൺസ്മെൻ്റ് നടത്തിയത്.
: നരസി പുഴ കരകവിഞ്ഞതിനെ തുടർന്ന് നടവയൽ പേരൂർ അമ്പലക്കോളനിയിലെ 15 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയ്കുപ്പ കോളനിയിൽ നിന്നും പത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു .
. :യവനാർകുളം കാവുങ്കൽ ഷമുലിൻ്റെ വീടിൻ്റെ പിൻഭാഗം കുന്ന് ഇടിഞ്ഞു.
: ചൂട്ടക്കടവ് പമ്പ ഹൗസിന് മുമ്പിലെ റോഡിലും വെള്ളം കയറി.
.
: പിലാക്കാവ് മണിയൻ കുന്നിൽ വീടിന് പിറകിൽ മണ്ണിടിഞ്ഞ് വീണു.
വാളാട് പുത്തൂരിൽ മെയിൻ റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *