April 28, 2026

മുണ്ടക്കൈയിൽ ദേശീയ ദുരന്ത നിവാരണ സേനയെത്തി: നാടെങ്ങും രക്ഷാ പ്രവർത്തനം.

0
IMG-20200807-WA0299.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മരം പൊട്ടി വീഴുന്നതും കാരണം ഓണം ഗതാഗത തടസ്സവും  വൈദ്യുതി തകരാറിലാവുന്നതും  പതിവായിരിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും പോലീസ് ,ഫയർഫോഴ്സ് എന്നിവയുടെയും  നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.രാവിലെ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിൽ  ദേശീയ ദുരന്തനിവാരണ സേനയുടെ അംഗങ്ങൾ എത്തി. വയനാട്ടിൽ 

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 621 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതിനുപുറമേ ജില്ലയില്‍ ആകെ 477 കുടുംബങ്ങളെ (1,579 അംഗങ്ങൾ) ബന്ധുവീടുകളിലേക്കും മറ്റും മാറ്റി താമസിപ്പിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *