August 16, 2026

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സേവ് ഇന്ത്യ ദിനം ആഗസ്റ്റ് 9ന്

0
By ന്യൂസ് വയനാട് ബ്യൂറോ
  
 കൽപ്പറ്റ: റെയിൽവേ ഉൾപ്പെടെയുള്ള രാജ്യത്തെ മർമ്മപ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്ക് എതിരെയും, തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരായും സംയുക്ത ട്രേഡ് യൂണിയന്റെ  നേതൃത്വത്തിൽ കിറ്റ് ഇന്ത്യ ദിനം ആയ ആഗസ്റ്റ് 9ന് രാജ്യവ്യാപകമായി സേവ് ഇന്ത്യ ദിനമായി ആചരിക്കുന്നു. തൊഴിലാളികൾ വ്യവസായ സ്ഥാപനത്തിനു  മുൻപിലും, തൊഴിലിടങ്ങളിലും, കുടുംബസമേതം വീടുകൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ട് സേവ് ഇന്ത്യ പ്രക്ഷോഭം വൻ വിജയമാക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ ചെയർമാൻ പിപി ആലിയും ജില്ലാ കൺവീനർ കെ സുഗതനും അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *