April 20, 2024

കല്‍പ്പറ്റ നഗരസഭ പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണ്‍

0
കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റ്/ ഹൈപ്പര്‍മാര്‍ക്കറ്റ് ഒഴികെയുള്ള ചെറുകിട പലചരക്ക്, പഴം, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെയും പെട്രോള്‍ ബങ്കുകള്‍ക്ക് 8 മുതല്‍ 5 വരെയും അനുമതിയുള്ള മറ്റ് കടകള്‍ക്ക് രാവിലെ 10 മുതല്‍ 5 വരെയുമാണ് തുറക്കാന്‍ അനുമതി.
കണ്ടെയ്ന്‍മെന്റ് സോണായ കല്‍പ്പറ്റയില്‍ ഹോട്ടലുകള്‍ക്ക് രാവിലെ 6 മുതല്‍ വൈകീട്ട് 9 വരെ പാര്‍സല്‍ സര്‍വീസുകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാം. ഇരുത്തി ഭക്ഷണം നല്‍കാന്‍ പാടില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *