April 20, 2024

കുരങ്ങുപനി പ്രതിരോധം: യുവശാസ്ത്രജ്ഞൻ ഡോ. അനീഷിന്റെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

0
Img 20200808 Wa0271.jpg
.
മാനന്തവാടി:കുരങ്ങു പനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് കേന്ദ്ര ബയോടെക്നോളജി(ഡിബി ടി.ഗവൺമെൻ്റ് ഓഫ് ഇന്ത്യ) ഡിപ്പാർട്ട് മെന്റിന്റെ അംഗീകാരം ലഭിച്ചു. ഇരിങ്ങാലക്കുട കമ്മ്യൂണിക്കബിൾ ഡീസീസസ് റിസർച്ച് ലബോറട്ടറി മേധാവിയും സെന്റ് ജോസഫ്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും, വയനാട്ടുകാരനുമായ ഡോ. ഇ.എം അനീഷാണ് പദ്ധതിക്കു പിന്നിൽ. 
2013 മുതൽ വയനാട്ടിൽ മനുഷ്യരിൽ കുരങ്ങുപനിയും (Kyasanur Forest disease (KFD) തുടർ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധേയ ഗവേഷണ പഠനങ്ങൾ നടക്കുന്നില്ല.
ഡോ. അനീഷ്,
കൊതുകുജന്യരോഗനിയന്ത്രണ മാർഗങ്ങളെക്കുറിച്ച് എട്ട് ഗവേഷണപദ്ധതികൾ പൂർത്തിയാക്കുകയും അൻപതോളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരികരിക്കുകയും ചെയ്തിട്ടുണ്ട്.
കുരങ്ങുപനി  പകർത്തുന്ന ചെള്ളുകളുടെ ജനിതക വ്യതിയാനങ്ങളെക്കുറിച്ചും  ചെള്ളുകൾ സംവഹിക്കുന്ന രോഗവാഹകരായ സൂക്ഷ്മ ജീവിളെകുറിച്ചും, പ്രതിരോധമാർഗങ്ങളെക്കുറിച്ചുമാണ് ഗവേഷണം.
 കെ.എഫ്‌. ഡി.വി.വൈറസ് വരുത്തുന്ന ഈ അസുഖത്തേക്കുറിച്ചുള്ള ഗവേഷണ പഠനം, രോഗ പ്രതിരോധമാർഗങ്ങൾ വികസിപ്പിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും, സഹായകമാവും. മൂന്ന് വർഷം നീളുന്ന ഗവേഷണ പദ്ധതിക്ക്
ലാബോറട്ടറി അനുബന്ധ ഉപകരണങ്ങൾ, പ്രവർത്തനങ്ങൾ, ഫീൽഡ് വർക്ക്, ഗവേഷകർക്കുള്ള ഫെലോഷിപ്പുകൾ എന്നിവയ്ക്കാണ്  ഡി.ബി.ടിധനസഹായം നൽകുന്നത്. 
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് ഏർപ്പെടുത്തിയ യംഗ്  സയൻറ്റിസ്റ്റ് അവാർഡ്, യു ജി.സി റിസർച്ച്  അവാർഡ് എന്നിവയും അനീഷ് കരസ്ഥമാക്കിയിട്ടുണ്ട്. വയനാട്ടിലെ തിരുനെല്ലി പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് ഗവേഷണപഠനങ്ങൾ നടക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *