April 26, 2024

വിമാന ദുരന്തത്തിൽ രക്ഷാ പ്രവർത്തകനായി വെള്ളമുണ്ട സ്വദേശിയും

0
Img 20200809 093750.jpg
 കോഴിക്കോട് വിമാന ദുരന്തമുണ്ടായപ്പോൾ ആദ്യം ഓടി എത്തിയ സി.ഐ. എസ്.എഫ്.  സംഘത്തിൽ 
വെള്ളമുണ്ട സ്വദേശിയായ  കേളോത്ത്
അബ്ദുള്ളയുമുണ്ടായിരുന്നു. എയർ പോർട്ടിന്റെ മെയിൻ ബ്ലോക്കിലെ കവാടത്തിൽ ഡ്യൂട്ടി യിലായിരുന്ന ഇദ്ദേഹവും സംഘവും ഫ്‌ളൈറ്റ് ക്രഷ് ആയി എന്ന മെസ്സേജ് കിട്ടിയ ഉടൻ മെയിൻ ബ്ലോക്കിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരെയുള്ള   സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു . അവിടെ എത്തിയപ്പോഴേക്കും വിമാനത്തിന്റെ മധ്യ ഭാഗം  തകർന്ന് രണ്ട് കഷണങ്ങളായ കാഴ്ചയാണ് കാണുന്നത്. മധ്യ ഭാഗത്തു നിന്ന് മുന്നിലോട്ടുള്ള ഭാഗം പൂർണമായും തകർന്നിരുന്നു. ഈ ഭാഗത്തെ സീറ്റിലിരുന്ന ഏതാണ്ട് എല്ലാ യാത്രക്കാരും പുറത്തേക്ക് ചിന്നി തെറിച്ചിരുന്നു. പിൻ ഭാഗത്തെ സീറ്റിലിരുന്നവർക്ക് വലിയ പോറലേറ്റിരുന്നില്ല. അത്യന്തം ദാരുണമായ കാഴ്ചകളാണ് അവിടെ കാണാൻ കഴിഞ്ഞത്. അപ്പോഴേക്കും അവിടെ  ഓടിയെത്തിയ നാട്ടുകാരും cisf കാരും ചേർന്ന്  മരിച്ചവരെയും പരുക്ക് പറ്റിയവരെയുയുമെല്ലാം വാരിയെടുത്ത് കിട്ടിയ വാഹനങ്ങളിൽ കയറ്റി ആശുപത്രികളിലേക്ക് കുതിച്ചു. . മലപ്പുറത്തെ നല്ല മനസ്സുള്ള നാട്ടുകാരുടെ തീവ്ര പ്രയത്നം ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ അപകടത്തിന്റെ വ്യാപ്തി വർധിക്കുമായിരുന്നുവെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അതി ഭയാനകമായ രീതിയിൽ വാതക ചോർച്ച ഉണ്ടായെങ്കിലും എയർ പോർട്ട് അതോറിറ്റിയുടെ  ഫയർഫോഴ്‌സ് യൂണിറ്റ് ശക്തമായി ഇടപെട്ടത് കൊണ്ടാണ് മംഗലാപുരത്തെ പോലെ ഒരു വൻ ദുരന്തം ഇവിടെ സംഭവിക്കാതെ പോയത്. ശക്തമായ മഴയും അനുഗ്രഹമായതായി അദ്ദേഹം പറയുന്നു. 
             CiSF ൽ കോൺസ്റ്റബിളായ ഇദ്ദേഹം രണ്ടു വർഷം മുൻപാണ് കോഴിക്കോട് എയർപോർട്ടിൽ ജോലിക്കെത്തുന്നത്. മുൻപ് ഉത്തർ പ്രദേശ്, ഗുജറാത്ത്, ഛത്തീസ്‌ ഗഡ്‌ തുടങ്ങിയ സംസ്ഥാങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.തേറ്റമല കേളോത്ത്  അസൈനാരുടെയും ആസ്യയുടെയും  മകനാണ്. ഭാര്യ ഫസീല. ഒരു കുട്ടിയുണ്ട്. 
                       അസീസ് തേറ്റമല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *