July 8, 2026

പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഒന്നാം വർഷത്തിൽ അനുസ്മരണം നടത്തി

0
IMG-20200809-WA0094.jpg
By ന്യൂസ് വയനാട് ബ്യൂറോ
 :           മേപ്പാടി : പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഒന്നാം വർഷത്തിൽ ചൂരൽമല യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽമല ടൗണിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ എൻ.ഡി അപ്പച്ചൻ ഉത്ഘാടനം ചെയ്തു, ദുരന്തത്തിൽ  മരണപ്പെട്ട കുടുംബങ്ങൾക്കും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കും ഇതുവരെ സർക്കാർ വീടോ സ്ഥലമോ നൽകിയിട്ടില്ല'' ഈ കാര്യത്തിൽ മുഖ്യമന്ത്രിയും സ്ഥലം എം.എൽ.എയും പ്രദേശവാസികളെ വഞ്ചിക്കുകയാണ് ചെയ്തത്.. സന്നദ്ധ സംഘടനകളാണ് സ്ഥലവും വീടും നൽകുന്നത് 'ഇതിൽ തന്നെ അർഹരായ പലരേയും ഒഴിവാക്കിയിട്ടുണ്ട്.ദുരന്തം നടന്നിട്ട് ഒരു വർഷമായിട്ടും മുഖ്യമന്ത്രി ഇതുവരെ ദുരന്ത സ്ഥലം സന്ദർശിക്കാൻ തയ്യാറാവാത്ത നടപടിയേയും അദ്ദേഹം അപലപിച്ചു' എ.എം.ഹംസ അദ്ധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, ടി.ഹംസ'' എൻ.കെ. സുകുമാരൻ ' , പി.കെ. അഷറഫ് , നസീർ ആലക്കൽ, ഒ.ഭാസ്ക്കരൻ , രാജു ഹെജമാടി, കരീം, ഒ.വി.റോയ് തുടങ്ങിയവർ സംസാരിച്ചു                               എന്ന് സുരേഷ് ബാബു കൺവീനർ യു.ഡി.എഫ് മേപ്പാടി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *