May 22, 2026

പാവങ്ങളോട് പ്രതിബദ്ധതയില്ലാത്ത സർക്കാർ – ഭൂസമരസമിതി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പെട്ടിമുടിയിലെ ദുരന്തത്തിൽ ഭൂസമര സമിതി, ആദിവാസി ഭാരത് മഹാസഭ, എഐകെ കെ എസ്  അനുശോചിച്ചു. തെഴിലാളികളെ കൂലിയ ടിമകളെ പോലെ കാണുന്ന ഭരണകൂടമാണ് ഇതിനുത്തരവാദികൾ എന്ന് സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. 
എല്ലാ മഴക്കാലവും ജീവനും കയ്യിൽ പിടിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ടി വരുന്ന അവസ്ഥ ഇവിടുത്തെ ഭരണകൂടം കരുതിക്കൂട്ടി സൃഷ്ടിക്കുന്നതാണെന്ന് ഭൂസമരസമിതി, അദിവാസി ഭാരത് മഹാസഭ, എ.ഐ.കെ.കെ.എസ് (ഓൾ ഇന്ത്യ ക്രാന്തികാരി കിസാൻ സഭ) എന്നിവരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു. നിയമവിരുദ്ധ തോട്ടം കുത്തകകൾ പകുതി കേരളം കയ്യടക്കി വെക്കുമ്പോഴാണ് മണ്ണിൻ്റെ മക്കൾ നിത്യദുരിതത്തിൽ കഴിയേണ്ടി വരുന്നത് എന്നും പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി. 
എ.കെ.രാജൻ, ഇ.ശങ്കരൻ, കെ.വി.പ്രകാശൻ, സബിത പാതിരിയമ്പം, രാജി.എ.സി തുടങ്ങിയവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *