September 27, 2026

മൂന്നാർ പെട്ടിമുടി ദുരന്ത സമാനമായി തലപ്പുഴ കമ്പമല തേയില തോട്ടത്തിലെ ലയങ്ങൾ

0
By ന്യൂസ് വയനാട് ബ്യൂറോ
മൂന്നാർ പെട്ടിമുടി ദുരന്ത സമാനമായി തലപ്പുഴ കമ്പമല തേയില തോട്ടത്തിലെ ലയങ്ങൾ.കേരള ഫോറസ്റ്റ് ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ കീഴിലെ തേയിലത്തോട്ടത്തിലെ പാടിയിലെ 20 കുടുംബങ്ങൾ കഴിയുന്നത് ആധിയുടെ നിഴലിൽ.

1991ലാണ് കമ്പമലയിൽ തേയിലത്തോട്ടം ആരംഭിക്കുന്നത്. അന്ന് ശ്രീലങ്കൻ അഭയാർത്ഥികളായ 92 കുടുംബങ്ങളാണ് ഇവിടെ തൊഴിൽ ചെയ്തു വരുന്നത് പൊതുവെ മോശം ചുറ്റുപാടുള്ള ലയങ്ങളിലാണ് കുടുംബങ്ങൾ കഴിഞ്ഞു വരുന്നത് അതിനിടെയിലാണ് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന 20 കുടുംബങ്ങൾ മോശം ചുറ്റുപാടിലും ഈ ലയങ്ങളിൽ അന്തിയുറങ്ങുന്നത്. ചെങ്കുത്തായ ചെരുവിന് താഴെയാണ് ഇവർ താമസിക്കുന്ന ലയങ്ങൾ ഉള്ളത് കഴിഞ്ഞ 2018ലെ പ്രളയത്തിൽ പാടിക്ക് സമീപം മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.മൂന്നാർ പെട്ടിമുടി ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ ഇവർ ഭയ പാടോടെയാണ് കഴിയുന്നത് . സുരക്ഷിതമായ സ്ഥലത്തേക്ക് ലയങ്ങൾ മാറ്റണമെന്നാണ് തൊഴിലാളികളുടെ ആവശ്യം കൂടാതെ പഞ്ചായത്തിൻ്റെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി കുടുംബങ്ങൾക്ക് വീട് അനുവദിക്കുകയാണെങ്കിൽ ഇവരുടെ ലയങ്ങളിലെ താമസം ഒഴിവാക്കാൻ കഴിയും തവിഞ്ഞാൽ പഞ്ചായത്ത് അതിന് മുതിരണമെന്നാണ് തൊഴിലാളികളുടെ ആവശ്യം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *