April 25, 2024

ഹയര്‍ സെക്കണ്ടറി +1 പ്രവേശനം : സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പദ്ധതിയുമായി വയനാട്

0
Img 20200811 Wa0280.jpg
മാനന്തവാടി: ഹയര്‍ സെക്കണ്ടറി ഏകജാലകം 11675  അപേക്ഷകള്‍ ഇതുവരെ ജില്ലയില്‍  രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 9900 വിദ്യാര്‍ത്ഥികള്‍ സംസ്ഥാന സിലബസില്‍ പത്താംതരം പൂര്‍ത്തീകരിച്ചവരും, 664 പേര്‍ സി.ബി.എസ്.ഇ വിഭാഗത്തിലും, 111 പേര്‍ ഐ.സി.എസ്.ഇ. വിഭാഗത്തിലുള്ളവരും, 392 പേര്‍ മറ്റ് കാറ്റഗറിയില്‍ പത്താം തരം പൂര്‍ത്തീകരിച്ചവരുമാണ്. 
പത്താം തരം പൂര്‍ത്തീകരിച്ച 11077 കുട്ടികളെയും പ്രവേശന പ്രകൃിയയിലേക്ക് എത്തിക്കുന്നതിനുള്ള തീവ്ര ശ്രമമാണ് മിഷന്‍ +1. 
പൊതുവിദ്യാഭ്യാസ വകുപ്പ്,  ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് സെല്‍ ,നാഷണല്‍ സര്‍വ്വീസ് സ്‌കീം ,സമഗ്ര ശിക്ഷാ കേരള ,പട്ടികവര്‍ഗ്ഗ വികസന വകുപ്പ്   എന്നിവര്‍ സംയുക്തമായാണ് മിഷന്‍ +1 ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 
മിഷന്‍ +1 ന്റെ ഭാഗമായി എല്ലാ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹയര്‍ സെക്കണ്ടറി ഇല്ലാത്ത ഹൈസ്‌ക്കൂളുകളില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്തുകയാണ്.കണ്ടൈന്‍മെന്റ് സോണുകളിലെ കുട്ടികള്‍ക്കും സഹായങ്ങള്‍ ഉറപ്പാക്കി.
അപേക്ഷകളുടെ പരിശോധന പ്രക്രിയ മാനന്തവാടി, ബത്തേരി ബി.ആര്‍.സികളില്‍ നടന്നുവരുന്നുണ്ട്.മാനന്തവാടിയിലെ പ്രവര്‍ത്തനങ്ങള്‍ എം എല്‍ എ ഒ ആര്‍ കേളു വിലയിരുത്തി. കേന്ദ്രത്തില്‍ കരിയര്‍ ഗൈഡന്‍സ് ജില്ല കണ്‍വീനര്‍ കെ ബി സിമില്‍, ബിപിസി കെ എ മുഹമ്മദലി, കരിയര്‍ ഗൈഡുമാരായ എന്‍ സി ഷജിന, ജെറ്റി ജോസ് ,എന്‍എസ്എസ് കോഡിനേറ്റര്‍ വി ആര്‍ പ്രഷീന, ക്ലസ്റ്റര്‍ റിസോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍  നേതൃത്വം നല്‍കി.
ബത്തേരിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ജില്ല കോഡിനേറ്റര്‍ സി ഇ ഫിലിപ്പ്, ബിപിസി ടി രാജന്‍ തുടങ്ങിയവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *