ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രമിട്ട പഞ്ചായത്ത് പ്രസിഡണ്ട് ഡിലീറ്റ് ചെയ്യാനാകാതെ കെണിയിൽപ്പെട്ടു.
കൽപ്പറ്റ :
ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ
അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്രം ഗ്രൂപ്പിൽ നിന്ന് ഡിലീറ്റ് ചെയ്യാനാകാതെ കെണിയിൽ പെട്ടു. വയനാട് ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാണ് ചിത്രമിട്ട് കുടുങ്ങിയത്.
ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം അയച്ച സംഭവത്തിൽ സൈബർ നിയമപ്രകാരം നടപടിയെടുക്കണമെന്നും, പ്രസിഡൻറ് സ്ഥാനം രാജി വയ്ക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. വയനാട് ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഉൾപ്പെടുന്നതും, കോവിഡ് -19 ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതും, സ്ത്രീകൾ കൂടി ഉൾപ്പെട്ടതുമായ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീലമായ ചിത്രം പോസ്റ്റ് ചെയ്യുകയും അറിഞ്ഞിട്ടും ഡിലീറ്റ് ചെയ്യാനാകാതെ അഡ്മിന് വോയിസ് മെസ്സേജ് അയക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ചെയ്യ്തത്. .
ആവശ്യമായ തെളിവുകൾ ഉന്നത ഉദ്യോഗസ്ഥരുടെ കൈവശം തന്നെ ലഭ്യമായിട്ടും, നേതാവായത് കൊണ്ടാണ് ഇയാൾക്കെതിരെ നടപടി എടുക്കാൻ മടിക്കുകയാണെന്നും എതിർ കക്ഷികൾ കുറ്റപ്പെടുത്തി. ഈ കാര്യത്തിൽ നടപടിക്കായി ശബ്ദമുയർത്തേണ്ട പലരും ഇയാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നുവെന്നും, ഇക്കാര്യത്തിൽ അന്വേഷണം നടത്തി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ പാർട്ടിക്കാർ ആവശ്യപ്പെടുന്നു.



ആ പ്രസിഡന്റിന്റെ പേര് പറയാൻ നിങ്ങൾക്കും പേടി ആണോ?