വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും എടുത്തുകളയണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ

മാനന്തവാടി: ഓണ സീസൺ ആയതിനാൽ സമയക്രമം ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും എടുത്തുകളയണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ കേരള മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടരിയോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു, കഴിഞ്ഞ 9 മാസമായി നഷ്ടപ്പെട്ട കച്ചവട സീസൺ ഓണക്കാലത്ത് അൽപ്പം സജീവമാവും,, ഓണം ഈ മാസാവസാനമാണ്. പ്രസ്തുത സീസൺ ആരംഭിച്ചിരിക്കെ പ്രവർത്തന സമയ നിയന്ത്രണം പൂർണമായി ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.കൂടാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യാപാരികൾക്ക് 10 ലക്ഷം രൂപ വരെ ദീർഘകാല വായ്പ അനുവദിക്കണമെന്നും അതിന്നായി ദേശസാൽകൃത ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു പി വി മഹേഷ്, എൻ പി ഷിബി, എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, സി.കെ സുജിത്, കെ എക്സ് ജോർജ്, എം.കെ ശിഹാബുദ്ദീൻ, ഇ എ നാസിർ, ജോൺസൺ ജോൺ, ഷാനസ് എന്നിവർ പ്രസംഗിച്ചു,,,



Leave a Reply