നീണ്ട കാലം കണ്ടെയ്ൻമെന്റ് സോൺ:തവിഞ്ഞാലിൽ കർഷകർ പ്രതിസസിയിൽ
മാനന്തവാടി: ദീർഘകാലം കൊല്ലം കണ്ടയ്ൺമെൻറ് സോൺ ആയി നിലനിൽക്കുന്ന തവിഞ്ഞാൽ പഞ്ചായത്തിൽ കർഷകർ പ്രതിസന്ധിയിൽ .ഇതിനോടൊപ്പം കാലവർഷക്കെടുതി കൂടി ആയതോടെ ആത്മഹത്യാമുനമ്പിലാണ് ഏറെപ്പേരും.
. കഴിഞ്ഞ ദിവസം ഉണ്ടായ കറ്റിലും മഴയിലും മുതിരേരി പതിനൊന്നാം വാർഡ് മംഗലത്ത് ഷാജിയുടെ ആയിരത്തോളം വാഴകളാണ് നിലംപതിച്ചത്.
മൂപ്പെതാറായതും വിളവെടുക്കാൻ ആയതുമായ വാഴ കുലകൾ കണ്ടെയ്മെൻ്റ് സോൺ ആയതിന്നാൽ വിളവെടുക്കാൻ കഴിഞ്ഞില്ല. ഏകദേശം രണ്ട് ലക്ഷം രൂപയോളം ബാങ്ക് വായ്പ എടുത്താണ് ഈ വട്ടം കൃഷി ഇറക്കിയത്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് കൃഷി നനക്കാൻ ഉപയോഗിക്കുന്ന പൈപ്പ് ഉൾപെടെ നശിച്ചു പോയിട്ടുണ്ട്. കൊറോണയും അതിനു പുറമെയുള്ള പേമാരിയും കാരണം ഈ പ്രദേശത്തെ നൂറിൽ അധികം കർഷകരും ഇപ്പോൾ ദുരിതക്കയത്തിലാണ്. കടം വാങ്ങി ചെയ്ത കൃഷികൾ എല്ലാം നശിച്ചതുകൊണ്ട് എന്ത് ചെയ്യണമെന്ന് എന്നറിയാതെ അവസ്ഥയിലാണ് കർഷകർ. കഴിഞ്ഞദിവസത്തെ ശക്തമായ മഴയിൽ ഗതാഗതം പൂർണമായി തടസപ്പെട്ട അതോടെ വിളവെടുക്കാനോ വിൽക്കാനോ കഴിയാതെയായി. വാഴക്കുലകൾ പഴുത്തു നശിച്ചു തുടങ്ങി. . സർക്കാരിൽ നിന്നും ഉടൻ ഇതിനുള്ള നഷ്ടപരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം





Leave a Reply