August 16, 2026

പച്ചക്കറി വണ്ടിയിൽ കടത്തിയ അരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
മതിയായ രേഖകളില്ലാതെ കർണാടകത്തിൽ നിന്നും പച്ചക്കറി വണ്ടിയിൽ സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന പണം പോലീസ് പിടികൂടി.  51, 39,450 രൂപയാണ് പിടികൂടിയത്. സംഭവത്തിൽ കമ്പളക്കാട് സ്വദേശി അഷറഫ് (43), കൊടുവള്ളി സ്വദേശി മുജീബ് റഹമാൻ (44)  എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മുത്തങ്ങയിൽ വെച്ചാണ് കുഴൽപ്പണം പിടികൂടിയത്. വയ വയനാട്  ജില്ലാ പോലീസ്  മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് സ്ക്വാഡും സുൽത്താൻ  ബത്തേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പുഷ്പ്പകുമാറിന്റെയും എസ് ഐ മണിയുടെയും  നേതൃത്വത്തിലുള്ള സംഘമാണ് പണം പിടി കൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *