September 30, 2026

കേരള പ്രദേശ് ഗാന്ധിദർശൻ വേദി വിവിധ മണ്ഡലങ്ങളിൽ പതാക ഉയർത്തി സ്വാതന്ത്ര്യം ആഘോഷിച്ചു

0
IMG-20200815-WA0030.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
 കൽപ്പറ്റ
 കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലും  മാനന്തവാടി നിരവിൽപുഴ ടൗണിലും സുൽത്താൻ ബത്തേരിയിലും ഭാരതത്തിൻ്റെ 74 ആം സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുകയും വെബിനാർ സംഘടിപ്പിക്കുകയും ചെയ്തു..
കണ്ടെൻമെൻ്റ് സോണായ കൽപ്പറ്റയിൽ ജില്ലാ ചെയർമാൻ ഇ.വി.എബ്രഹാമും  മാനന്തവാടി നിരവിൽപുഴ ടൗണിൽ കെ.പി.ജി ഡി മാനന്തവാടി മണ്ഡലം ചെയർമാൻ കെ ടി ജയകൃഷ്ണൻ മാസ്റ്ററും ദേശീയ പതാക ഉയർത്തി.  ചടങ്ങുകളിൽ ജില്ലാ കിസാൻ കോൺഗ്രസ് അധ്യക്ഷൻ അഡ്വ.ജോഷി സിറിയക്, കൽപറ്റ നഗരസഭ  അംഗം ആയിഷ പള്ളിയാൽ, സെബാസ്റ്റ്യൻ കൽപ്പറ്റ, ഷംസുദ്ദീൻ പി.ഇ, നിരവിൽപുഴ  വാർഡ് പ്രസിഡണ്ട് ബന്നി കെ.ജെ, ജോസ് കെ, ജൂഡിഡി പൈലി,  നിരവിൽ പുഴ വ്യാപാരി വ്യവസായി ഏകോപനസമിതി  സെക്രട്ടറി ഷറഫുദ്ദീൻ നിരവിൽപുഴ ക്ഷീര സംഘം പ്രസിഡണ്ട് ബാലൻ മുണ്ടോളി, നിരവിൽപുഴ ജവഹർ സ്മാരക വായനശാല  ലൈബ്രേറിയൻ പ്രജീഷ് കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
 ബത്തേരി നിയോജയ മണ്ഡലം കമ്മറ്റിയുടെയും അസംപ്ഷൻ ഹൈസ്കൂൾ എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന വെബിനാർ നടത്തി. സ്വാതന്ത്ര്യ ത്തിൻ്റെ നാനാർത്ഥങ്ങൾ എന്നതായിരുന്ന വിഷയം. ഫാ. ജയിംസ് പുത്തൻപറമ്പിൽ ഉൽഘാടനം ചെയതു. കുര്യാക്കോസ് ആൻറണി സന്ദേശം നല്കി. ഇ വി. അബ്രാഹം, ജോയിച്ചൻ വർഗീസ്, എൻ.യു.ടോമി തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *