August 15, 2026

അപർണ്ണയുടെ മോഹങ്ങൾക്ക് കൂടെയുണ്ട് രാഹുൽ ഗാന്ധി :

0
aparna-kk.jpg
By ന്യൂസ് വയനാട് ബ്യൂറോ
             കൽപ്പറ്റ: ഈ വർഷത്തെ ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1200 മാർക്ക് കരസ്ഥമാക്കിയ അപർണക്ക് അഭിനന്ദനങ്ങളുമായി രാഹുൽ ഗാന്ധി എം.പി.                        ഈ നേട്ടം കൈവരിക്കുന്ന ആദ്യ പട്ടികവർഗ്ഗ വിദ്യാർത്ഥിനിയാണ് അപർണ. വയനാട് പിണങ്ങോട് കുറിഞ്ഞിമ്മൽ  കുറിച്യ കോളനിയിൽ   കെ.എ കേളു  സുജാത  എന്നീവരുടെയും രണ്ടാമത്തെ മകളാണ് അപർണ്ണ. IAS ആകാനാണ് മോഹം അതിലൂടെ തന്നോടൊപ്പമുള്ളവർക്ക് മികച്ച വിദ്യാഭ്യാസം നൽകി ഉയർത്തി കൊണ്ടുവരാനാണ് അപർണ്ണ ആഗ്രഹിക്കുന്നത്. ഇക്കണോമിക്സ് ഇഷ്ട വിഷയമായ അപർണ മികച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരാളുടെ ജീവിത നിലവാരവും ആളോഹരി വരുമാനവും ഉയർത്തുവാൻ  സാധിക്കുകയുള്ളു എന്നും രാഹുൽ ഗാന്ധിക്കായി പ്രത്യേകം തയ്യാറാക്കിയ ഡോക്കുമെറ്ററിയിൽ പറഞ്ഞു. അപർണ്ണയുടെ മോഹങ്ങൾക്ക് എന്നും ഒപ്പമുണ്ടാകും എന്ന്  രാഹുൽ ഗാന്ധി എം.പി. അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *