August 14, 2026

പരിസ്ഥിതിലോല പ്രദേശം: കരട് വിജ്ഞാപനത്തിനെതിരെ കോൺഗ്രസ്സ് ഉപവാസ സത്യാഗ്രഹം നടത്തി

0
IMG-20200817-WA0487.jpg
By ന്യൂസ് വയനാട് ബ്യൂറോ
മലബാർ വന്യജീവി സങ്കേതത്തോട് അനുബന്ധിച്ച് വയനാട് ജില്ലയിലെ പൊഴുതന ,വൈത്തിരി, തരിയോട് പഞ്ചായത്തുകളിലെ നാലു വില്ലേജുകളിലെ കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും പരിസ്ഥിതിലോലമായി കരട് വിജ്ഞാപനത്തിൽ ഉൾപ്പട്ടതിന് എതിരെ പൊഴുതന മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഉപവാസ സത്യാഗ്രഹം നടത്തി .യു ഡി.എഫ് ജില്ലാ കൺവീനർ എൻ. ഡി അപ്പച്ചൻ ഉത്ഘാടനം ചെയ്തു .. പരിസ്ഥിതി ലോല പ്രദ്ദേശങ്ങൾ നിശ്ചയിക്കുമ്പോൾ മുൻ യു.ഡി.ഫ് .നിയോഗിച്ച ഉമ്മൻ ഉമ്മൻ വിദഗ്ത സമതി റിപ്പോർട്ട് അനുസരിച്ച് കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും ഇ. എഫ്. ൽ പ്രദേശമാക്കുവാൻ കഴിയില്ല.. എന്നാൽ മലബാർ വന്യജീവി സങ്കേതത്തിൻ്റെ മറവിൽ മേൽ വില്ലേജുകളെ കൃഷിസ്ഥലങ്ങളും ജനവാസത്രേങ്ങളും 'ഇ.എഫ് ൽ പരിതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ശ്രമിക്കുകയാണ്.. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള മോനിറ്ററിങ്ങ് കമ്മറ്റിയിൽ വയനാട് ജില്ലയിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തിയിട്ട് ഇല്ല. കർഷക ദ്രോഹ നടപടികളിൽ നിന്നും കേന്ദ്ര സർക്കാരും സംസ്ഥാന സക്കാര്യം തയ്യാറാകണം എന്ന് എൻ.ഡി അപ്പച്ചൻ ആവശ്യപ്പെട്ടു. മണ്ഢലം പ്രസിഡൻ്റ് സുനീഷ് തോമസ് അധ്യക്ഷത വഹിച്ചു.എം.എ ജോസ് കെ.ജെ ജോൺ.ശശി അച്ചൂർ.മുനീർ ഗുപ്ത.എ ബിൻ മുട്ടപ്പള്ളി:' സിബി ചാക്കോ. രാജൻ ഒ.വി, ലിഷഗിരീഷ് സുധ അനിൽ ,സലീം പൊഴുതന, കെ.പി ജോൺ, സുക്കൂർ പാലിശ്ശേരി സംസാരിച്ചു സമാപന യോഗം കെ .പി സി സി എക്സിക്യുട്ടീവ് അംഗം കെ.എൽ പൗലോസ് ഉത്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *