April 17, 2024

സ്കൂളിലെ അരി മറിച്ചുവിറ്റ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണം : കെ എസ് ടി എ

0
മാനന്തവാടി :
വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനായി സർക്കാർ വിതരണം ചെയ്ത അരി മറിച്ചുവിറ്റ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് കെ എസ് ടി എ മാനന്തവാടി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കോവിഡ് 19ൻ്റെ പ്രതിസന്ധി കാലത്തും വിദ്യാർത്ഥികൾക്ക് അരിയും കിറ്റും നൽകുന്നത് സർക്കാരിൻ്റെ സാമൂഹ്യ ഉത്തരവാദിത്വത്തിൻ്റെ ഭാഗമാണ്. സർക്കാർ നൽകിയ അരി കൃത്യമായി വിതരണം നടത്തുന്നതിൽ ജാഗ്രത കുറവുണ്ടായത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഓൺലൈൻ ക്ലാസുകളും, സാമൂഹിക പ0ന മുറികൾ ഒരുക്കിയും അക്കാദമിക മേഖല ശാക്തീകരിച്ച് മുന്നോട്ട് പോവുകയാണ് പി പി ഇ കിറ്റുകൾ, രക്തദാനസേന, കമ്യൂണിറ്റി കിച്ചണിലേക്കുള്ള വിഭവ സമാഹരണം, സുഭിക്ഷം, ടി.വി ചലഞ്ച് തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തവരാണ് കെ എസ് ടി എ പ്രവർത്തകർ. മാനന്തവാടിയിൽ ഒ ആർ കേളു എം എൽ എയുടെ ഹലോ സ്കൂൾ പദ്ധതി പ്രകാരം 531 ഓൺലൈൻ പഠനകേന്ദ്രങ്ങൾ താലൂക്കിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാവുന്നത്. ഇത്തരം പ്രതിലോമകരമായ പ്രവർത്തനങ്ങൾ നടത്തുന്ന കുറ്റക്കാർക്കെതിരെ കർശന നടപടിയും വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കെ എസ് ടി എ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ സബ് – ജില്ലാ പ്രസിഡൻ്റ് എൻ ജെ ജോൺ അധ്യക്ഷനായി.സബ് ജില്ലാ സെക്രട്ടറി കെ അനൂപ് കുമാർ.റിപ്പോർട്ട് അവതരിപ്പിച്ചു. 
ജില്ലാജോയിൻ്റ് സെക്രട്ടറി  എം ടി മാത്യു.
ജില്ലാ വൈസ് പ്രസിഡൻ്റ്: കെ എ മുഹമ്മദലി
ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് സേവ്യർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *