April 25, 2024

സംരംഭകയായ വിധവയോട് ലോക്ക് ഡൗൺ കാലത്ത് കെട്ടിട ഉടമയുടെ അനീതി: വൈദ്യുതി ബന്ധം വിഛേദിച്ച് ഒഴിപ്പിക്കാൻ ശ്രമം.

0
കൽപ്പറ്റ: 
ലോക്ക് ഡൗൺ കാലത്ത്  സംരംഭകയായ  വിധവയോട് അനീതി .വൈദ്യുതി ബന്ധം വിഛേദിച്ച് ഒഴിപ്പിക്കാൻ ശ്രമം.
 കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ അരുൺ  ടൂറിസ്റ്റ് ഹോമിനു സമീപം പ്രവർത്തിച്ചുകൊണ്ടിരുന്ന ബാർബർ ഷോപ്പിന്റെ  ഉടമയും വിധവയുമായ കണിയാമ്പറ്റ  ചിത്രമൂല കുട്ടിയമ്മയോടെയാണ്  കെട്ടിടത്തിൻ്റെ ഉടമസ്ഥൻ മനുഷ്യത്വമില്ലാതെ അനീതി കാട്ടുന്നത്.   മാർച്ച് മാസം കെട്ടിട ഉടമസ്ഥൻ  ബാർബർ ഷോപ്പിലേക്കുള്ള  വൈദ്യുതി വിച്ഛേദിച്ചതാണ്. അഞ്ചു മാസമായി  ഷോപ്പ് തുറക്കാതെയായതോടെ   കുട്ടിയമ്മ ആത്മഹത്യയുടെ വക്കിലാണ്. മൂന്ന് പതിറ്റാണ്ടായി  ഇവിടെ ഇവർ ജോലി ചെയ്തുവരികയായിരുന്നു.  ഭർത്താവിൻ്റെ മരണശേഷം  സ്ഥാപനം നടത്തിപ്പിനു കഴിയാതെ വന്നതോടെ രണ്ടു തൊഴിലാളികളെ വെച്ചായിരുന്നു കുട്ടിയമ്മ ബാർബർ ഷോപ്പ് പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നത്. . വാടക കൊടുക്കാൻ തയ്യാറാണെങ്കിലും ഉടമസ്ഥൻ വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല. വ്യാപാരികളുമായി ചർച്ച നടത്തിയെങ്കിലും ഉടമസ്ഥൻ സഹകരിക്കുന്നില്ലെന്നും, തന്നെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കുട്ടിയമ്മ പറഞ്ഞു.   പോലീസിന് പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഇല്ലെന്നും ഇവർ പറഞ്ഞു. ഹൃദ്രോഗിയായ കുട്ടിയമ്മയ്ക്ക് സ്വന്തമായി   അടച്ചുറപ്പുള്ള വീടു പോലുമില്ല.  ഇവർ താമസിക്കുന്നത് ഷീറ്റ് മറച്ചുകെട്ടിയ ഷെഡിലാണ്.  മൂന്ന് പെൺമക്കളുള്ള കുട്ടിയമ്മ രണ്ടു പെൺമക്കളെ വിവാഹം കഴിച്ച് അയച്ചു.   രോഗിയായ മറ്റൊരു മകൾ    കോഴിക്കോട് അഗതിമന്ദിരത്തിലാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *