കോവിഡ് കാലത്ത് വയനാട്ടിൽ നിന്നും പുതിയ ഉല്പന്നം: ഇമ്മ്യൂൺ കോഫി ലോഞ്ചിംഗ് ഇന്ന്.
കൽപ്പറ്റ: കോവിഡ് കാലത്ത് വയനാട്ടിൽ നിന്നും പുതിയ ഉല്പന്നം . നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന കാർഷികോൽപാദക കമ്പനി ഇമ്മ്യൂൺ കോഫി എന്ന പേരിൽ പുറത്തിറക്കുന്ന കാപ്പി പൊടിയുടെ ലോഞ്ചിംഗ് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നബാർഡ് ജനറൽ മാനേജർ ശങ്കർ നാരായണൻ ലോഞ്ചിംഗ് നിർവഹിക്കും. ഓണത്തോടനുബന്ധിച്ച് എഫ്.പി.ഒ. കളുടെ നേതൃത്വത്തിൽ നടത്തുന്ന ഓണ ചന്തയുടെ വയനാട് ജില്ലാ തല ഉദ്ഘാടനം കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ കൃഷി വിജ്ഞാൻ േകേന്ദ്രം മേധാവി ഡോ. അലൻ തോമസ് നിർവഹിക്കും. വേവിൻ പുറത്തിറക്കാനിരിക്കുന്ന പാഷൻ ഫ്രൂട്ട് ഉല്പന്നങ്ങളുെടെ റിച്ചീസ് എന്ന ബ്രാൻഡിലുള്ള പ്രൊഡക്ട് സാമ്പിൾ ലോഞ്ചിംഗ് വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സജിമോൻ നിർവഹിക്കും. നബാർഡ് വയനാട് ജില്ലാ മാനേജർ ജിഷ വടക്കും പറമ്പിൽ , വേവിൻ പ്രൊഡ്യൂസർ കമ്പനി െചെയർമാൻ എം.കെ. ദേവസ്യ എന്നിവർ സംബന്ധിക്കും.





Leave a Reply