April 20, 2024

ജില്ലയില്‍ 30 പേര്‍ക്ക് കൂടി കോവിഡ്; 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 32 പേര്‍ക്ക് രോഗമുക്തി

0
വയനാട് ജില്ലയില്‍ ഇന്ന് (26.08.20) 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ സൗദിയില്‍ നിന്നും 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി.
 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1393 ആയി. ഇതില്‍ 1132 പേര്‍ രോഗമുക്തരായി. 253 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 243 പേര്‍ ജില്ലയിലും 10 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
പുറത്തുനിന്നെത്തി രോഗം സ്വീകരിച്ചവര്‍:
ഓഗസ്റ്റ് 17ന് സൗദിയില്‍ നിന്നെത്തിയ പൊഴുതന സ്വദേശിനി (41), ഓഗസ്റ്റ് 22ന് മൈസൂരില്‍ നിന്നെത്തിയ മുട്ടില്‍ സ്വദേശിനി (25), ഓഗസ്റ്റ് 23ന് കര്‍ണാടകയില്‍ നിന്നെത്തിയ മീനങ്ങാടി സ്വദേശി (44 ), മൂലങ്കാവ് സ്വദേശി (34), പുല്‍പ്പള്ളി അമരക്കുനി സ്വദേശിനി (36), ഓഗസ്റ്റ് 23 ന് മധ്യപ്രദേശില്‍ നിന്നെത്തിയ വാഴവറ്റ സ്വദേശി (32),  ഓഗസ്റ്റ് 25 ന് വന്ന കര്‍ണാടക സ്വദേശിയായ ലോറി ഡ്രൈവര്‍ (21), ഓഗസ്റ്റ് 25ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ തമിഴ്‌നാട് നീലഗിരി സ്വദേശി (38).
സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവര്‍:
വെങ്ങപ്പള്ളി സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള 5 ചൂരിയറ്റ സ്വദേശികള്‍ (സ്ത്രീകള്‍- 36,18,55, കുട്ടികള്‍- 4, 6)., പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 6 പുതുശ്ശേരികടവ് സ്വദേശികള്‍ (പുരുഷന്‍മാര്‍- 29, 57, 25, 39, സ്ത്രീകള്‍- 36, 51), ചീരാല്‍ ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള 3 ചീരാല്‍ സ്വദേശികള്‍  (സ്ത്രീ- 38, കുട്ടികള്‍- 9,11), ബത്തേരി ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള നായ്ക്കട്ടി സ്വദേശി (29), കോട്ടത്തറ ബസ് കണ്ടക്ടറുടെ സമ്പര്‍ക്കത്തിലുള്ള മാടകുന്ന് സ്വദേശിനി (47), ബത്തേരി സമ്പര്‍ക്കത്തിലുള്ള ചെതലയം സ്വദേശി (35), പോലീസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്കത്തിലുള്ള വരദൂര്‍ സ്വദേശി (30), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള തിരുനെല്ലി സ്വദേശി (51), വാളാട് സമ്പര്‍ക്കത്തിലുള്ള വാളാട് സ്വദേശിനി (8), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മുള്ളന്‍കൊല്ലി സ്വദേശിനി (35)., ഉറവിടം അറിയാത്ത വരദൂര്‍ സ്വദേശിനി (44).
32 പേര്‍ക്ക് രോഗ മുക്തി
ചികിത്സയിലായിരുന്ന 7 കമ്മന സ്വദേശികള്‍, 6 മേപ്പാടി സ്വദേശികള്‍, 5 മുണ്ടക്കുറ്റി സ്വദേശികള്‍, 4 വാളാട് സ്വദേശികള്‍, 3 കാരക്കാമല സ്വദേശികള്‍,  2 പുല്‍പ്പള്ളി സ്വദേശികള്‍, റിപ്പണ്‍, നല്ലൂര്‍നാട്, അമ്പലവയല്‍,  മുണ്ടക്കൈ സ്വദേശികളായ ഓരോരുത്തര്‍, ഒരു കര്‍ണാടക സ്വദേശി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *