April 24, 2024

കല്ലോടി- കുറ്റ്യാടി റൂട്ടിൽ കെ.എസ് ആർ ടി സി സർവ്വീസുകൾ ആരംഭിക്കണം : കോർഡിനേഷൻ കമ്മിറ്റി

0
                                       മലബാറിലെ ജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെടുന്ന മൈസൂരുമായി എളുപ്പത്തിൽ ബന്ധപ്പെടാവുന്ന കോഴിക്കോട്- കുറ്റ്യാടി- മാനന്തവാടി -മൈസൂർ റൂട്ടിലും മാനന്തവാടി -കല്ലോടി- കുറ്റ്യാടി- കോഴിക്കോട് റൂട്ടിലും കെ.എസ്.ആർ ടി സി ബസ്സ് സർവ്വീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ പാതാ കോഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നാദാപുരം എം എൽ എ ഇ.കെ വിജയൻ മാനന്തവാടി എം എൽ എ ഒ .ആർ കേളു തുടങ്ങിയവർക്കു നൽകിയ നിവേദനം നൽകുവാൻ തിരുമാനിച്ചു.നിലവിൽ മാനന്തവാടി- കല്ലോടി- കുറ്റ്യാടി റൂട്ടിൽ ഒരു കെ.എസ് ആർ ടി സി ബസ്സ് സർവീസ് നടത്തിയിരുന്നതു പോലും ഇപ്പോൾ നിലച്ചിരിക്കുകയാണ് .മാനന്തവാടി- കല്ലോടി- നിരവിൽപ്പുഴ റോഡിൽ നടന്നുകൊണ്ടിരുന്ന റോഡുവികസന നിർമാണ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ പൂർത്തീകരിക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്.അടുത്ത മാസത്തോടെ മാനന്തവാടി കോഴിക്കോട്ട് റൂട്ടിൽ പൂർണ്ണമായ രീതിയിൽ ഷെഡുളുകൾ പുനർ ക്രമികരിച്ച് സർവ്വീസുകൾ നടത്തുവാൻ കെ.എസ് ആർ ടി സി അധികൃതർ നടപടികൾ ആരംഭിച്ചിട്ടുണ്ട്, ഈ സാഹചര്യത്തിൽ മാനന്തവാടിയിൽ നിന്ന് കല്ലോടി-കുറ്റ്യാടി വഴി കോഴിക്കോടേയ്ക്കും തിരിച്ച് കോഴിക്കോട് നിന്ന് കുറ്റ്യാടി-കല്ലോടി വഴി മാനന്തവാടിക്കും പുറമെ കോഴിക്കോടു നിന്ന് കുറ്റ്യാടി മാനന്തവാടി വഴി മൈസൂരിലേക്കും തിരിച്ച് കോഴിക്കോടേക്കും ബസ്സ് സർവീസുകൾ ആരംഭിക്കു വാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും  ആവശ്യപ്പെട്ടു. നിലവിൽ മൈസൂരിൽ നിന്നും ബത്തേരി പനമരം നാലാംമൈൽ വഴി വടകരയ്ക്കുള്ള സർവീസ് റൂട്ടിൽ ചില മാറ്റങ്ങൾ വരുത്തി മാനന്തവാടിയിൽ സേറ്റോപ്പ് അനുവദിക്കുകയും അതുപോലെ ഈ സർവീസ് കോഴിക്കോടേയ്ക്ക് നീട്ടണമെന്നും  യോഗം ആവശ്യപ്പെട്ടു. വളരെ ദുര കുറുവുളളതും മലബാറിലെ യാത്രകാർക്ക് ഏറെ ഗുണകരവും രാത്രി കാല യാത്ര നിരോധനത്തിന്റെയും ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനും പരിഹാര മെന്ന നിലയിൽ ഈ റൂട്ടിൽ സർവീസ് ആരംഭിക്കേണ്ടത് അത്യ വശ്യമാണെന്നും ഇതു ബന്ധപ്പെട്ട വിളിച്ചു ചേർത്ത യോഗം  ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കല്ലോടി- കുറ്റ്യാടി വഴി കോഴിക്കോടേയ്ക്കും തിരിച്ച് കോഴിക്കോട് നിന്ന് കുറ്റ്യാടി- കല്ലോടി വഴി മാനന്തവാടിക്കും ഏതാനും  സർവീസുകൾ ആരംഭിക്കണം.യോഗത്തിൽ കെ എ ആന്റണി അധ്യക്ഷത വഹിച്ചു ,കെ ഉസ് മാൻ,ഫാ.ബിനു കടുത്തലക്കുന്നേൽ, കെ എം സിനോജ്, സിറിയക് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *