August 14, 2026

സ്പന്ദനം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

0
IMG-20200830-WA0479.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: സ്പന്ദനം മാനന്തവാടി ജീവകാരുണ്യ സംഘടന കോവിഡു കാല പ്രവർത്തനങ്ങളുടെ  ഭാഗമായി പഠനത്തിൽ മികവും സാമ്പത്തിക പ്രയാസവുമുള്ള വിദ്യാർത്ഥികൾക്ക് ലാപ്ടോപുകൾ നൽകി. കൊയിലേരി കബനി റിവർ സൈഡ് വില്ലയിൽ നടന്ന ചടങ്ങിൽ സ്പന്ദനം മുഖ്യ രക്ഷാധികാരി ജോസഫ് ഫ്രാൻസിസ് (എക്സി. ഡയറക്ടർ റിഷി ഗ്രൂപ്പ് ) വിച്ചാർത്ഥികൾക്ക് ലാപ്ടോപുകൾ കൈമാറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന യോഗത്തിൽ സ്പന്ദനം പ്രസിഡൻ്റ് ബാബു ഫിലിപ്പ്  അദ്ധ്യക്ഷത വഹിച്ചു. വർക്കി മാവറ, ജോസ് ഇലഞ്ഞിമറ്റം , പി.സി. ജോൺ, പി.കെ. മാത്യു, എം. കരുണാകരൻ, ഷക്കീർ അലി, എബിൻ  എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഇബ്രാഹിം കൈപ്പാണി സ്വാഗതവും പിആർഒ കെ.എം.ഷിനോജ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *