April 19, 2024

ക്ലീന്‍ ഗ്രീന്‍ എടവക പദ്ധതിയുടെ ഭാഗമായുള്ള സമ്പൂര്‍ണ ഹരിത പഞ്ചായത്ത് പ്രഖ്യാപനം നടത്തി

0
Img 20211002 Wa0038.jpg
എടവക: ക്ലീന്‍ ഗ്രീന്‍ എടവക പദ്ധതിയുടെ ഭാഗമായുള്ള സമ്പൂര്‍ണ ഹരിത പഞ്ചായത്ത് പ്രഖ്യാപനവും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ശുചിത്വ മേഖലയിലെ നേട്ടങ്ങളുടെ പ്രചാരണവും എടവക വില്ലേജ് ഒഡിഎഫ് പ്ലസ് പ്രഖ്യാപനവും മികവു പുലർത്തിയ ഹരിത കർമ സേനാംഗങ്ങളെ ആദരിക്കലും മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു നിർവ്വഹിച്ചു. എടവക സ്വരാജ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിണ്ട് എച്ച്.ബി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
 മാലിന്യ ലഘൂകരണത്തിലും മാലിന്യസംസ്‌കരണത്തിലും മാതൃകയായ ഷിന്റോ ആന്റണിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ആദരിച്ചു. ശുചിത്വവും സ്വാതന്ത്ര്യവും- ഗാന്ധിജിയുടെ സങ്കല്‍പം എന്ന വിഷയത്തില്‍ മംഗലശേരി മാധവന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.കെ. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. 
വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ് പടകൂട്ടില്‍, ജന്‍സി ബിനോയി, ശിഹാബ് ആയാത്ത്, ഗ്രാമപഞ്ചായത്തംഗം സി.എം. സന്തോഷ്, ഷിന്റോ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. 
സമ്പൂര്‍ണ ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ മുന്നോടിയായി പഞ്ചായത്തിലെ എല്ലാ വീടുകളിലും ഹരിതകര്‍മസേനാംഗങ്ങളുടെയും വാര്‍ഡ് മെമ്പര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി മാലിന്യ സംസ്‌കരണ ബോധവത്കരണം നടത്തിയിരുന്നു. 
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശുചിത്വവാരാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നിന് കൂട്ടയോട്ടം നടക്കും. മാസ്‌റ്റേഴ്‌സ് മാരത്തണ്‍ ദേശീയ ചാമ്പ്യന്‍ തോമസ് പള്ളിത്താഴത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടയോട്ടം കമ്മന കുരിശിങ്കലില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജന്‍സി ബിനോയി ഫ്‌ളാഗ് ഓഫ് ചെയ്യും. പുലിക്കാട്, ദ്വാരക, നാലാംമൈല്‍, തോണിച്ചാല്‍, പായോട്, പാണ്ടിക്കടവ്, രണ്ടേനാല്‍ വഴി പാലമൊക്കില്‍ സമാപിക്കും. ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി ഹരിത കർമ സേനാംഗങ്ങൾക്കായുള്ള നേതൃത്വ പരിശീലനം, പാഴ് വസ്തുക്കളിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദർശനം, ശുചിത്വ സന്ദേശ ചുവരെഴുത്ത്, ദ്രവമാലിന്യ സംസ്കരണ യൂണിറ്റുകളുടെ ഉദ്ഘാടനം എന്നീ പരിപടികൾ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. ഒക്ടോബർ 8 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ ജനപ്രതിനിധികളേയും മുൻ കാല പ്രാദേശിക ആസൂത്രണ വിദഗ്ദരേയും ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *