August 4, 2026

പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

0
07b7cf09-13b1-4aba-950d-714ca5083b54.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിരവില്‍പ്പുഴ: നിരവില്‍പ്പുഴ സ്‌കൂളിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെ
യുവാവ് മുങ്ങി മരിച്ചു. മൊതക്കര ആലഞ്ചേരി ഉമേഷിന്റെയും വത്സലയുടെയും മകന്‍ അതുല്‍ (21) ആണ് ഒഴുക്കില്‍പെട്ട് മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളമുണ്ടയില്‍ നിന്നും നിരവില്‍പ്പുഴയിലെ അമ്മയുടെ വീടിലെത്തിയ അതുല്‍ ഇന്ന് ഉച്ചയോടെ കുളിക്കാനായി പുഴയില്‍ പോയപ്പോളാണ് ഒഴുക്കില്‍പ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *