April 25, 2024

സിപിഐഎം വയനാട് ജില്ലാ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു.

0
Img 20211003 Wa0198.jpg

കൽപ്പറ്റ: സിപിഐഎം വയനാട് ജില്ലാ സമ്മേളനം 2021 ഡിസംബർ 14,15,16 തീയ്യതികളിലായി വൈത്തിരിയിൽ വെച്ച് നടക്കുകയാണ്. ജില്ലാ സമ്മേളനത്തിന് ചരിത്രത്തിൽ ആദ്യമായാണ് വൈത്തിരി വേദിയാകുന്നത്. സമ്മേളന വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി പി.ഗഗാറിൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ശശീന്ദ്രൻ അദ്ധ്യക്ഷനായി. പി.എ.മുഹമ്മദ് , കെ.വി.മോഹനൻ, വി.പി. ശങ്കരൻ നമ്പ്യാർ, പി.വി. സഹദേവൻ, എ.എൻ പ്രഭാകരൻ, വി.വി. ബേബി, കെ.റഫീഖ്, എം. സെയ്ദ്, എം.എസ്. വിശ്വനാഥൻ, പി. ചാത്തുക്കുട്ടി, ടി.കെ രമേശ്, എം.വി വിജേഷ്, അനസ് റോസ്ന സ്‌റ്റെഫി എന്നിവർ സംസാരിച്ചു. സി എച്ച് മമ്മി സ്വാഗതവും വി ഉഷാകുമാരി നന്ദിയും പറഞ്ഞു.
 കെ റഫീഖ് ചെയർമാനും സി എച്ച് മമ്മി ജനറൽ കൺവീനറും എംവി വിജേഷ് ട്രഷററും ആയ സംഘാടക സമിതി രൂപീകരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *