June 3, 2026

നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത വികസനം; രാഹുൽ ഗാന്ധി എം.പി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു

0
IMG-20211004-WA0097.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിലെ നിലമ്പൂർ-നഞ്ചൻകോട് പാതയടക്കമുള്ള സ്വപ്ന പദ്ധതികളിൽ കാര്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ,രാഹുൽ ഗാന്ധി എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു
രാഹുൽ ഗാന്ധി എംപി പാർലമെന്റിൽ ഉന്നയിച്ച സ്വപ്ന പദ്ധതിയാണ് നിലമ്പൂർ – നഞ്ചൻകോട് റെയിൽവേ. റെയിൽവെ വികസനം ഒരു നാടിന്റെ സാമ്പത്തിക സാമൂഹികവുമായ വികസനം സാധ്യമാകും എന്നും
കൂടുതൽ റെയിൽവേ സർവീസുകൾ വരുന്നത് വയനാടിന്റെ ടൂറിസം സാധ്യതകളെ ഉയർത്തുമെന്നും രാഹുൽ ഗാന്ധി എം പി കത്തിൽ പറഞ്ഞു. നിലമ്പൂർ റെയിൽപാതയോടുള്ള റെയിൽവേ അധികൃതരുടെ അവഗണന ഒഴിവാക്കണമെന്നും കോവിഡ് മഹാമാരിയുടെ സമയത്ത് നിലമ്പൂർ ഷൊർണൂർ റൂട്ടിൽ നിർത്തലാക്കിയ ചരക്കുവണ്ടികളടക്കമുള്ള മുഴുവൻ റെയിൽവേ സർവീസുകളും പുനരാരംഭിക്കണമെന്നും നിലമ്പൂരിൽ നിന്നും പ്രതിദിനം നിരവധി രോഗികളാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത് ആയതിനാൽ നിലമ്പൂർ – കൊച്ചുവേളി എക്സ്പ്രസ്‌ ട്രെയിൻ തിരുവനന്തപുരം വരെ നീട്ടണമെന്നും
 രാഹുൽ ഗാന്ധി എം. പി കത്തിൽ ആവശ്യപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *